ദില്ലി: വോട്ടിംഗ് മെഷീനില്‍ തിരിമറി നടക്കുന്നുവെന്ന പരാതിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ നാളെ രാഷ്ട്രപതിയെ സന്ദര്‍ശിക്കും. തിരിമറി സംബന്ധിച്ച പരാതി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ നാളെ നേരിട്ട് രാഷ്ട്രപതിക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതിയെ നേരില്‍ കാണാനായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് രാഷ്ട്രപതിയെ സന്ദര്‍ശിക്കുന്ന സംഘത്തില്‍ ഇല്ല.