ശബരിനാഥിന്‍റെ അറസ്റ്റില്‍ അടിയന്തരപ്രമേയത്തിന് അനുമതിയില്ല.കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം സഭയില്‍ ചര്‍ച്ചക്കെടുക്കുന്നത് ചട്ടവിരുദ്ധമെന്ന് മന്ത്രി പി.രാജീവ്. പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പേോയി.
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് ശബരിനാഥിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിപക്ഷത്തിന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചു. സബ് മിഷനായി പ്രശ്നം നോട്ടീസ് നല്‍കിയ ഷാഫി പറമ്പിലിന് അവതരിപ്പിക്കാം എന്നായിരുന്നു ചെയര്‍ പറഞ്ഞത്. നിയമ മന്ത്രി പി രാജീവ് ക്രമപ്രശ്നം ഉന്നയിച്ചതോടെയാണ് ചെയര്‍ അനുമതി നിഷേധിച്ചത്. ഇതിനെ തുടര്‍ന്ന് രൂക്ഷമായ വാക് തര്‍ക്കത്തിന് ശേഷം പ്രതിപക്ഷം സഭവിട്ടു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് ശബരിനാഥിനെ കൊലപാതകശ്രമം, ഗൂഡലോചന കുറ്റങ്ങള്‍ ചുമത്തി കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ച് അറസ്റ്റ് ചെയ്ത നടപടി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.നോട്ടീസ് അവതരിപ്പിക്കുന്നതിന് മുന്‍പ് തന്നെ നിയമമന്ത്രി പി.രാജീവ് ക്രമ പ്രശ്നവുമായി എഴുന്നേറ്റു.
കോടതി പരിശോധിച്ചു ജാമ്യം അനുവദിച്ചു നിൽക്കുന്നു എന്നതാണ് സാഹചര്യം. നിയമസഭയില്‍ ഇതേക്കുറിച്ച് പ്രസ്താവന നടത്തിയാല്‍ അത് കേസിനെ ബാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഗൗരവം ഉള്ള കേസാണിത്.സഭയിലെ ചർച്ച കേസിനെ ബാധിക്കുമെന്നും ചട്ടങ്ങള്‍ ഉദ്ധരിച്ച് മന്ത്രി പറഞ്ഞു.എന്നാല്‍ സോളാർ കേസ് 7 പ്രാവശ്യം സഭയില്‍ ചർച്ച ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ബാർ കോഴ കേസ് 4 പ്രാവശ്യം ചര്‍ച്ച ചെയ്തു. സൗകര്യത്തിന് വേണ്ടി റൂള് ഉദ്ധരിക്കുന്നത് ശരിയല്ല.കേസിനെ ബാധിക്കുന്നത് അല്ല പ്രശ്നമെന്നും അദ്ദേഹം കുറ്റപ്പെടുത്തി..സാധാരണ നിയമ നടപടിയെ കുറിച്ചാണ് നോട്ടീസെന്നും അടിയന്തര സാഹചര്യം കാണുന്നില്ല എന്നും ചെയർ വ്യക്തമാക്കി. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.ആദ്യ സബ് മിഷൻ ആയി ഉന്നയിക്കാം എന്ന് ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി.
മുഖ്യമന്ത്രി ഭീരുവാണെന്നും ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുകയാണെന്നുമാരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. ആവശ്യത്തിന് സമയം കിട്ടാത്തതിനാൽ ശബരിയുടെ അറസ്റ്റ് സബ് മിഷനായി സഭയില്‍ ഉന്നയിക്കേണ്ടെന്നു പ്രതിപക്ഷം തീരുമാനിച്ചു.

യൂത്ത്കോൺഗ്രസിൽ പൊട്ടിത്തെറി,ഷാഫി പറമ്പിലിനെതിരെ ദേശീയ നേതൃത്വത്തിന് കത്തയച്ച് ഒരു വിഭാഗം
ശബരിനാഥന്റെ ചാറ്റ് പുറത്തായതിൽ യൂത്ത് കോൺഗ്രസിൽ അമർഷം പുകയുന്നു: കേന്ദ്ര നേതൃത്വം ഇടപെട്ടേക്കും
