Asianet News MalayalamAsianet News Malayalam

നഗരസഭ നികുതിവെട്ടിപ്പ്; 'അഴിമതിയിൽ ഇരട്ട ചങ്ക്', മേയർക്ക് ജനാധിപത്യ ബോധവും കുറവെന്ന് പ്രതിപക്ഷം

സമരം ചെയ്യുന്ന കൗൺസിലർമാർക്ക് മുന്നിൽ മേയറുടെ പ്രസംഗം സ്ക്രീനിൽ കാണിച്ച് പ്രകോപനം സൃഷ്ടിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം വാക്കൗട്ട് ഒഴിവാക്കി സഭാ നടപടികളുമായി സഹകരിച്ചു. 

opposition says mayor is not democratic and demanded LSGD  secretary investigation on trivandrum corporation tax fraud
Author
Trivandrum, First Published Oct 27, 2021, 12:20 PM IST

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ( Thiruvananthapuram Corporation ) നികുതിവെട്ടിപ്പിനെ കുറിച്ച് തദ്ദേശ സ്വയംഭരണ സെക്രട്ടറിയുടെ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ( opposition ) നിയമസഭയിൽ ( kerala assembly ) ആവശ്യപ്പെട്ടു. കോർപ്പറേഷനിലെ തട്ടിപ്പുകൾ ആവർത്തിക്കുമ്പോഴും യഥാർത്ഥ പ്രതികൾ രാഷ്ട്രീയ സ്വാധീനത്താൽ രക്ഷപ്പെടുകയാണെന്ന് പ്രതിപക്ഷം കുറിപ്പെടുത്തി. അഴിമതിയുടെ കാര്യത്തിൽ ഭരണകക്ഷിക് ഇരട്ട ചങ്കാണ്. മേയർക്ക് പ്രായം മാത്രമല്ല ജനാധിപത്യ ബോധവും കുറവാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.

സമരം ചെയ്യുന്ന കൗൺസിലർമാർക്ക് മുന്നിൽ മേയറുടെ പ്രസംഗം സ്ക്രീനിൽ കാണിച്ച് പ്രകോപനം സൃഷ്ടിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം വാക്കൗട്ട് ഒഴിവാക്കി സഭാ നടപടികളുമായി സഹകരിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ 33 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പിനെ കുറിച്ച് വിവരം ലഭിച്ചപ്പോൾ തന്നെ സമഗ്രമായ അന്വേഷണം തുടങ്ങിയെന്ന് മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു. നാല് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 13 പേരെ സസ്പെൻഡ് ചെയ്തതായും മന്ത്രി സഭയെ അറിയിച്ചു.

Read Also : തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതിവെട്ടിപ്പ്; മുഖ്യപ്രതി കീഴടങ്ങി, നിര്‍ണായക അറസ്റ്റ്

Follow Us:
Download App:
  • android
  • ios