Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇന്നും അതിതീവ്രമഴയ്ക്ക് സാധ്യത; നാല് ജില്ലയിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരവും പാലക്കാടും ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇന്ന് ഒരു ജില്ലയിലും റെ‍ഡ് അലർട്ടില്ല. 

orange alert declared in four districts
Author
Thiruvananthapuram, First Published Aug 10, 2020, 6:49 AM IST

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 

തിരുവനന്തപുരവും പാലക്കാടും ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇന്ന് ഒരു ജില്ലയിലും റെ‍ഡ് അലർട്ടില്ല. കേരളാ തീരത്ത് മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. 

മൂന്നര മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചേക്കും. മീൻപിടുത്തക്കാർ കടലിൽ പോകരുത്. അതേസമയം ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ഒഡീഷ തീരത്തേക്ക് നീങ്ങിയതോടെ നാളെയോടെ കേരളത്തിൽ മഴ കുറയുമെന്നാണ് വിലയിരുത്തൽ

Follow Us:
Download App:
  • android
  • ios