Asianet News MalayalamAsianet News Malayalam

ഭര്‍ത്താവ് വൃക്ക വില്‍ക്കാൻ നിര്‍ബന്ധിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; യുവതിയുടെ ഗുരുതര വെളിപ്പെടുത്തല്‍

2014ൽ ബെന്നി വഴി ഭര്‍ത്താവ് ആറു ലക്ഷം രൂപയ്ക്ക് വൃക്ക വിറ്റുവെന്നും യുവതി വെളിപ്പെടുത്തി. സംഭവത്തിൽ ഇടനിലക്കാരനായ ബെന്നിക്കെതിരെയും യുവതിയുടെ ഭര്‍ത്താവിനെതിരെയും പൊലീസ് കേസെടുത്തു.

organ trade husband insisted to sell kidney for rs 9 lakh,  When retreated, he threatened to kill serious Disclosure of young woman in Kannur
Author
First Published May 25, 2024, 5:07 PM IST

കണ്ണൂര്‍: കണ്ണൂരിൽ വൃക്ക വിൽക്കാൻ നിർബന്ധിച്ചെന്ന് യുവതിയുടെ പരാതി. 9 ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്താൻ ശ്രമിച്ചെന്ന് നെടുംപൊയിലിലെ ആദിവാസി യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവിനും ഇടനിലക്കാരനായ പെരുന്തോടി സ്വദേശി ബെന്നിക്കുമെതിരെയാണ് ഗുരുതര ആരോപണവുമായി യുവതി രംഗത്തെത്തിയത്. വൃക്ക നല്‍കാനാകില്ലെന്ന് പറഞ്ഞ് പിന്മാറിയപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

2014ൽ ബെന്നി വഴി ഭർത്താവിന്‍റെ വൃക്ക വിറ്റു. ആറു ലക്ഷം രൂപയ്ക്കാണ് അന്ന് വൃക്ക കച്ചവടം നടന്നത്. ഭര്‍ത്താവ് വൃക്ക വില്‍ക്കുന്നതിന് മുമ്പ് ബെന്നിയും അയാളുടെ വൃക്ക വിറ്റിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് തന്നോട് വൃക്ക നല്‍കാൻ നിര്‍ബന്ധിച്ചതെന്നും യുവതി പറഞ്ഞു. വൃക്ക വില്‍ക്കുന്നതിനായി വിലാസമുൾപ്പെടെ എറണാകുളത്തേക്ക് മാറ്റി ബെന്നി രേഖകൾ ശരിയാക്കി.

ഭയം കാരണം പിന്മാറിയപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ പരാതിയിൽ ഭര്‍ത്താവിനും ബെന്നിക്കുമെതിരെ പൊലീസ് കേസെടുത്തു. അയവയവ കച്ചവട ഏജന്‍റാണ് ബെന്നിയെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

അവയവക്കടത്ത്: പിടിയിലായ പ്രതികൾക്കു മുകളിൽ മറ്റൊരാൾ? മുഖ്യ സൂത്രധാരനായി വലവിരിച്ച് പൊലീസ്

 

Latest Videos
Follow Us:
Download App:
  • android
  • ios