Asianet News MalayalamAsianet News Malayalam

ഓര്‍ത്ത്ഡോക്സ് യാക്കോബായ തര്‍ക്കത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു; ചർച്ച നാളെ

ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്നം പരിഹാരമാകാതെ നീങ്ങുന്നതിനിടയിലാണ് മുഖ്യമന്ത്രി ഇടപെട്ട് ചര്‍ച്ച നടത്തുന്നത്. 

orthodox Jacobite dispute Discussion tomorrow pinarayi vijayan
Author
Trivandrum, First Published Sep 20, 2020, 9:11 PM IST

തിരുവനന്തപുരം: സഭാ തർക്കത്തിൽ പരിഹാര ചര്‍ച്ചകൾക്ക് മുൻകയ്യെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ. പള്ളിത്തർക്കത്തിൽ ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങളുമായി മുഖ്യമന്ത്രി നാളെ ചർച്ച നടത്തും .ഇരുവിഭാഗങ്ങളെയും പ്രത്യേകമായാണ് മുഖ്യമന്ത്രി കാണുക.

രാവിലെ യാക്കോബായ പ്രതിനിധികളുമായും ഉച്ചക്ക് ഓർത്തഡോക്സ് പ്രതിനിധികളുമായും പിണറായി വിജയൻ ചർച്ചനടത്തും.പള്ളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് നൽകണമെന്ന കോടതി ഉത്തരവ് പലയിടത്തും സംഘർഷത്തിലാണ് കലാശിച്ചത്.ഏറ്റവും ഒടുവിൽ കോട്ടയം മണർക്കാട് പള്ളി വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം.

പ്രശ്നപരിഹാരത്തിന് ഇ.പി.ജയരാജന്‍റെ നേതൃത്വത്തിൽ മന്ത്രിതല സമിതിക്ക് സര്‍ക്കാര്‍ രൂപം നൽകിയിരുന്നു. എന്നാൽ ഏറെ ചര്‍ച്ചകൾ നടന്നിട്ടും പരിഹാരം കണ്ടെത്താനാകാത്ത സ്ഥിതിയാണ് ഉള്ളത്.തുടർന്നാണ് മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തുന്നത്

Follow Us:
Download App:
  • android
  • ios