തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി പി സി ജോര്‍ജ്. കെ കരുണാകരന് ശേഷം കണ്ട മികച്ച പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തലയെന്നായിരുന്നു പി സി ജോര്‍ജിന്‍റെ പ്രതികരണം. ചെന്നിത്തലയെ ചെറുതാക്കിയുള്ള പോക്ക് വലിയ അപകടം വരുത്തുമെന്നും പി സി ജോര്‍ജ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ കേരള പൊളിറ്റിക്കല്‍ ലീഗില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് പി സി ജോര്‍ജ് ചെന്നിത്തലയെ അഭിനന്ദിച്ചത്. പൂഞ്ഞാറിലോ പാലായിലോ മത്സരിക്കുമെന്നും ജോര്‍ജ് പറഞ്ഞു.