സ്പീക്കർ തെരഞ്ഞെടുപ്പിൽ പി സി വിഷ്ണുനാഥ് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും.

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ യുഡിഎഫ് തീരുമാനിച്ചു. സ്പീക്കർ തെരഞ്ഞെടുപ്പിൽ പി സി വിഷ്ണുനാഥ് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. നാളെയാണ് സ്പീക്കർ തെര‍ഞ്ഞെടുപ്പ്. എം ബി രാജേഷാണ് എല്‍ഡിഎഫിന്‍റെ സ്പീക്കർ സ്ഥാനാർത്ഥി. 

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടരുകയാണ്. എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് ഇന്നത്തെ അജണ്ട. പ്രോടെം സ്പീക്കർ പിടിഎ റഹീമിന് മുന്നിലാണ് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്. അക്ഷരമാലാ ക്രമത്തിലാണ് സത്യപ്രതിജ്ഞ. 28-നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ നാലിനാണ് ബജറ്റ്. 14 വരെയാണ് സഭാ സമ്മേളനം.

Also Read: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തിന് തുടക്കം; എംഎൽഎമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു| Live

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona