എൻഡിഎയിലേക്കെത്താൻ പത്തുലക്ഷം രൂപ ജാനുവിന് കെ.സുരേന്ദ്രൻ നൽകിയെന്ന് ജനാധിപത്യ പാർട്ടി ട്രഷറർ പ്രസീത അഴീക്കോട് വെളിപ്പെടുത്തിയതിന് പിന്നിൽ പി ജയരാജനാണെന്ന് കെസുരേന്ദ്രൻ ആരോപിക്കുന്നു.

കണ്ണൂർ: തനിക്കെതിരായി പ്രസീത അഴീക്കോട് ആരോപണം ഉന്നയിക്കും മുമ്പ് പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയയെന്ന കെ സുരേന്ദ്രന്റെ വെളിപ്പെടുത്തൽ തള്ളാതെ പി ജയരാജൻ. കൂടിക്കാഴ്ച നടത്തിയോ എന്ന ചോദ്യത്തിന് പ്രസക്തി ഇല്ലെന്നും പ്രസീത പുറത്തുവിട്ട തെളിവുകൾക്കാണ് മറുപടി വേണ്ടതെന്നും ജയരാജൻ പറഞ്ഞു. ആരോപണത്തിന് പിന്നിൽ സിപിഎം അല്ലെന്നാണ് പ്രസീതയുടെ വിശദീകരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എൻഡിഎയിലേക്കെത്താൻ പത്തുലക്ഷം രൂപ ജാനുവിന് കെ.സുരേന്ദ്രൻ നൽകിയെന്ന് ജനാധിപത്യ പാർട്ടി ട്രഷറർ പ്രസീത അഴീക്കോട് വെളിപ്പെടുത്തിയതിന് പിന്നിൽ പി ജയരാജനാണെന്ന് കെസുരേന്ദ്രൻ ആരോപിക്കുന്നു. അതേസമയം പ്രസീതയുമായി കൂടിക്കാഴ്ച നടത്തിയോ എന്ന ചോദ്യത്തിൽ നിന്ന് ഒഴി‌‌ഞ്ഞുമാറുകയാണ് ജയരാജൻ. പി ജയരാജനുമായി താൻ ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നായിരുന്നു പ്രസീതയുടെ മറുപടി. മൂന്ന് വർഷം മുമ്പ് സംഘടനയുമായി ബന്ധപ്പെട്ട കാര്യത്തിന് സംസാരിച്ചിരുന്നു. തെളിവുകൾ ഉണ്ടെങ്കിൽ അത് പുറത്ത് വിടാനും കെ സുരേന്ദ്രനെ പ്രസീത വെല്ലുവിളിച്ചു.