മലപ്പുറം: എൻസിപിയിൽ ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്ത് മഹാരാഷ്ട്രയിൽ ബിജെപി നടത്തിയ സര്‍ക്കാര്‍ രൂപീകരണ നീക്കത്തെ വിമര്‍ശിച്ച് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. എല്ലാ ജനാധിപത്യ മര്യാദകളെയും കാറ്റിൽ പറത്തുന്നതാണ് ബിജെപിയുടെ നീക്കമെന്നും പികെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. എല്ലായിടത്തും പിൻവാതിൽ പ്രവേശനമാണ് ബിജെപി നടത്തുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.