വർഗീയ പരാമർശത്തിൽ ഉറച്ചുനിൽക്കുകയാണ് മുൻ എംഎൽഎ പി. നന്ദകുമാർ. പാർട്ടി നേതൃത്വം തള്ളിപ്പറഞ്ഞിട്ടും ഖേദപ്രകടനത്തിന് തയ്യാറായിട്ടില്ല. ബിജെപിയും മുസ്ലീംലീഗും മലപ്പുറത്തെ വർഗീയവാദികളുടെ കേന്ദ്രമാക്കാൻ ശ്രമിക്കുന്നുവെന്നാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

മലപ്പുറം. വിവാദപരാമ‍ർശത്തിൽ മുൻ എംഎൽഎ പി.നന്ദകുമാ‍ർ ഉറച്ച് നിൽക്കുന്നു. പാ‍ർട്ടി സംസ്ഥാനസെക്രട്ടറി എം വി ​ഗോവിന്ദൻ ഉൾപ്പടെ തള്ളിപ്പറഞ്ഞ ശേഷവും പിൻമാറ്റമില്ല. തിരുത്തലില്ല, ഖേദപ്രകടനമില്ല. മലപ്പുറത്തെ വർഗീയ വാദികളുടെ കൂടാക്കാൻ ശ്രമം നടക്കുന്നുവെന്നാണ് താൻ ഉദ്ദേശിച്ചതന്ന് നന്ദകുമാ‍ർ വിശദീകരിക്കുന്നു. അത്തരം ശ്രമങ്ങൾ ബിജെപിയും മുസ്ലീംലീഗും നടത്തുന്നു. മലപ്പുറത്ത് നടക്കാൻ പോകുന്ന കുംഭമേള അതിന്റെ ഭാഗം. തെരഞ്ഞെടുപ്പിന്റെ സമയത്ത് മുസ്‌ലീം ലീഗും അതിന് ശ്രമിച്ചു. മതനിരപേക്ഷതയുടെ നാടായ മലപ്പുറത്തെ വ‍ർ​ഗീയ വാദികളുടെ കൂടാകാതരുതെന്നാണ് ഉദ്ദേശിച്ച് . താൻ പറഞ്ഞതിനെ മാധ്യമങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വ്യഖാനിക്കാം എന്ന് പറഞ്ഞ് ഉറച്ച് നിൽക്കുന്നുവെന്ന് വ്യക്തമാക്കുകയാണ് സിപിഎം മുൻ എംഎൽഎ. കഴിഞ്ഞദിവസമാണ് പി നന്ദകുമാറിന്റെ വിവാദപരാമർശമുണ്ടായത്. മതമൗലിക വർ​ഗീയവാദികളുടെ കൂടാണ് മലപ്പുറം എന്നായിരുന്നു നന്ദകുമാർ ഇന്നലെ പ്രസം​ഗത്തിനിടെ പറഞ്ഞത്.വിശാലജില്ലാ കമ്മിറ്റി യോ​ഗത്തിൽ പിണറായി വിജയനടക്കമുള്ള വേദിയിലായിരുന്നു പരാമർശം. എം വി ​ഗോവിന്ദന് പുറമെ വി ശിവൻകുട്ടി, ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി എം. വിജിൻ എന്നിവരും നന്ദകുമാറിനെ തള്ളിപ്പറഞ്ഞിരുന്നു. നന്ദകുമാ‍ർ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ഉൾപ്പടെയുള്ളവ‍രും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വന്ന വിശദീകരണത്തിലും നന്ദകുമാ‍ർ ഉറച്ച് നിന്നതോടെ സിപിഎം നിലപാട് ഇനി നിർണ്ണായകമാണ്.