നിലമ്പൂര്‍ എംഎല്‍എയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പൊലീസില്‍ പരാതി നൽകിയത്. ഇതിന് പിന്നാലെ എംഎല്‍എയെ തടങ്കലിലാക്കിയിരിക്കുകയാണെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ഘാന പ്രസിഡന്‍റിന്‍റെ പേജ്ബുക്ക് പേജില്‍ നിരവധി പേര്‍ പരിഹാസ കമന്‍റുകള്‍ പോസ്റ്റ് ചെയതിരുന്നു.
തിരുവനന്തപുരം: ബിസിനസ് സംരംഭത്തിനായി ആഫ്രിക്കയിലെന്ന വീഡിയോ സന്ദേശവുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. എംഎല്‍എയെ കാണാനില്ലെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി എംഎല്‍എ തന്നെ രംഗത്ത് എത്തിയത്. ഘാനയില്‍ തടവിലെന്ന പ്രചാരണത്തിന് കാനയിലോ കനാലിലോ അല്ലെന്നായിരുന്നു അന്‍വറിന്‍റെ മറുപടി. ബിസിനസ് ആവശ്യത്തിനായി ആഫ്രിക്കയിലെ സിയെറ ലിയോണിലാണ് താനെന്നാണ് അന്‍വര്‍ വിശദീകരിക്കുന്നത്.
നിലമ്പൂര്‍ എംഎല്‍എയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പൊലീസില്‍ പരാതി നൽകിയത്. ഇതിന് പിന്നാലെ എംഎല്‍എയെ തടങ്കലിലാക്കിയിരിക്കുകയാണെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ഘാന പ്രസിഡന്‍റിന്‍റെ പേജ്ബുക്ക് പേജില്‍ നിരവധി പേര്‍ പരിഹാസ കമന്‍റുകള്‍ പോസ്റ്റ് ചെയതിരുന്നു. ഇതിനും ഫേസ്ബുക്ക് പോസ്റ്റിലൂടെ അന്‍വര്‍ മറുപടി നല്‍കിയിരുന്നു. ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുമെന്നായിരുന്നു അന്‍വറിന്‍റെ പോസ്റ്റ്.
