ഒടിആർ വ്യത്യാസം മൂലമുള്ള നഷ്ടപരിഹാരത്തിൽ 63 കോടി രൂപ അനുവദിക്കാൻ ഉത്തരവായിട്ടുണ്ട് അതിനുള്ള തുക വേഗത്തിൽ ലഭ്യമാക്കും
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. കുടിശികയായ കൈകാര്യച്ചെലവും മില്ലിംഗ് ചാർജും വർധിപ്പിക്കുന്ന കാര്യം പരിഗണനയിൽ. ഒടിആർ വ്യത്യാസം മൂലമുള്ള നഷ്ടപരിഹാരത്തിൽ 63 കോടി രൂപ അനുവദിക്കാൻ ഉത്തരവായിട്ടുണ്ട് അതിനുള്ള തുക വേഗത്തിൽ ലഭ്യമാക്കും. മില്ലുടമകളുടെ ജിഎസ്ടി ബാധ്യത സപ്ലൈകോ ഏറ്റെടുക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
