'ജാമ്യത്തിനായി 50 ലക്ഷം നൽകിയെന്ന് റാന്നി കേസ് പ്രതി പറഞ്ഞു', അഡ്വ. സൈബി ജോസിനെതിരെ നിർണായക മൊഴി
റാന്നിയിലെ മന്ദമാരുതി ബഥേൽ പള്ളിയിൽ വെച്ചാണ് റാന്നി കേസിലെ പ്രതികളിലൊരാളായ ജോയിക്കുട്ടിയാണ് വെളിപ്പെടുത്തൽ നടത്തിയത്.

കൊച്ചി : ജഡ്ജിന്‍റെ പേരിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ അഡ്വ. സൈബി ജോസിനെതിരെ നിർണ്ണായ വെളിപ്പെടുത്തൽ.റാന്നി കേസിൽ ജാമ്യം ലഭിക്കാൻ ഹൈക്കോടതിയ്ക്ക് 50 ലക്ഷം നൽകിയെന്ന് കേസിലെ പ്രതി ജോയിക്കുട്ടി വെളിപ്പെടുത്തിയെന്ന് മുൻ പഞ്ചായത്ത് അംഗം ബിനു സി മാത്യു വെളിപ്പെടുത്തി. റാന്നിയിലെ പള്ളിയിൽവെച്ച് പരസ്യമായാണ് പ്രതി ഇക്കാര്യം പറഞ്ഞതെന്നും ഹൈക്കോടതി വിജിലൻസിന് പരാതി നൽകിയിട്ടുണ്ടെന്നും ബിനു സി മാത്യു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
ഹൈക്കോടതി ജഡ്ജിയുടെ പേരിൽ കോഴ വാങ്ങിയ കേസിൽ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ നിർണ്ണായക മൊഴിയാണ് വിജിലൻസിന് ലഭിച്ചത്. റാന്നി പൊലീസ് എസ്.സി എസ്ടി ആക്ട് അനുസരിച്ച് എടുത്ത കേസിൽ ഹൈക്കോടതി ജാമ്യം നൽകിയതിന് പിന്നാലെ കഴിഞ്ഞ വർഷം മെയിൽ പള്ളിയിൽ വെച്ച് പ്രതി നടത്തിയ വെളിപ്പെടുത്തലാണ് സൈബി ജോസിന് കുരുക്കാകുന്നത്. 50 ലക്ഷം നൽകിയാണ് ഹൈക്കോടതിയിലെ കേസ് തട്ടികളഞ്ഞെതെന്ന് പ്രതി ജോയ്കുട്ടി പറഞ്ഞത് താനടക്കം നിരവധി പേർ കേട്ടെന്ന് ബിനു സി മാത്യു പറയുന്നു.
പത്തംതിട്ടയിലെ മോഹനനൻ നൽകിയ പരാതിയിൽ 5 ആം പ്രതിയാണ് ജോയിക്കുട്ടി. ജാമ്യം ലഭിച്ചതിൽ അസ്വാഭാവികത തോന്നിയ ഉടൻ ഇക്കാര്യം ഹൈക്കോടതി റജിസ്ട്രാർക്ക് പരാതിയായി നൽകിയിരുന്നതായി ബിനു പറഞ്ഞു. ഒരു മാസം മുൻപ് നൽകിയ ഈ പരാതിയിൽ ഹൈക്കോടതി വിജലൻസും സിറ്റി പോലീസ് കമ്മീഷണറും ബിനു അടക്കമുള്ളവരുടെ മൊഴി എടുത്തിട്ടുണ്ട്. ഹൈക്കോടതി വിജിലൻസ് റിപ്പോർട്ടിൽ ജസ്റ്റിസ് സിയാദ് റഹാമാന്ർറെ പേരിൽ 50 ലക്ഷം രൂപ സൈബി ജോസ് കക്ഷികളിൽ നിന്ന് വാങ്ങിയതായി അറിയാമെന്ന് നേരത്തെ അഭിഭാഷകൻ പറഞ്ഞിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
10 പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ച് ഹൈക്കോടതി, നടപടി അഡ്വ. സൈബി ജോസ് ഹാജരായ രണ്ട് കേസുകളിൽ