മുംബൈ ആക്രമണത്തിന് പിറകിൽ പാക്കിസ്ഥാനാണ് .പാർലമെൻ്റ് ആക്രമണം നടത്തിയത് പാകിസ്ഥാനാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
ദില്ലി: പാക്കിസ്ഥാനെ കടന്നാക്രമിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ .ഭീകരതയുടെ കേന്ദ്രമാണ് പാക്കിസ്ഥാൻ .മുംബൈ ആക്രമണത്തിന് പിറകിൽ പാക്കിസ്ഥാനാണ് .പാർലമെൻ്റ് ആക്രമണം നടത്തിയത് പാകിസ്ഥാനാണ്.യൂറോപ്യൻ രാജ്യങ്ങൾ പാക്കിസ്ഥാൻ നടത്തുന്ന ഭീകര പ്രവർത്തനങ്ങളെ അപലപിക്കുന്നില്ലെന്നും ജയ് ശങ്കർ പറഞ്ഞു .ഒരു ഓസ്ട്രിയൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന
പാകിസ്ഥാനിൽ ഹിന്ദു യുവതി ക്രൂരമായി കൊല്ലപ്പെട്ടു; ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ നടപടി വേണമെന്ന് ഇന്ത്യ
തർപാർക്കർ സിന്ധിൽ നിന്നുള്ള പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ എംപി കൃഷ്ണ കുമാരിയാണ് കൊലപാതക വിവരം ട്വീറ്റ് ചെയ്തത്. യുവതിയുടെ തല ശരീരത്തിൽ നിന്ന് വേർപെട്ട അവസ്ഥയിലായിരുന്നെന്നും മാറിടം മുറിച്ചുമാറ്റിയെന്നും തൊലിയുരിച്ചെന്നും എംപി ട്വീറ്റിൽ വ്യക്തമാക്കി. എംപി യുവതിയുടെ വീട് സന്ദർശിച്ചു.
ഇന്ത്യ എന്നും യുദ്ധത്തിന് എതിരാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഒരു രാജ്യത്തിനെതിരെയും ഭാരതം യുദ്ധം ആരംഭിച്ചിട്ടില്ലന്നും ഒരിഞ്ച് ഭൂമി പോലും പിടിച്ചെടുത്തിട്ടില്ലന്നും എന്നാൽ എത് വെല്ലുവിളിയേയും നേരിടാൻ നമ്മുടെ സായുധ സേന എപ്പോഴും സജ്ജമാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു.അരുണാചൽ പ്രദേശിലെ സിയാങ്ങിൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി
