Asianet News MalayalamAsianet News Malayalam

പാലായിൽ അപ്രതീക്ഷിത നീക്കം: വിമത സ്ഥാനാർത്ഥിയെ ഇറക്കി കളിച്ച് ജോസഫ്

കര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജോസഫ് കണ്ടത്തില്‍ ഡമ്മി സ്ഥാനാര്‍ത്ഥി മാത്രമാണെന്നാണ് ജോസഫ് പക്ഷത്തിന്‍റെ വാദം.

pala by election p j joseph kerala congress
Author
Kottayam, First Published Sep 4, 2019, 2:58 PM IST

പാലാ: പാലായില്‍ യുഡിഎഫിന്‍റെ വിമതസ്ഥാനാര്‍ത്ഥി രംഗത്ത്. കേരളാ കോണ്‍ഗ്രസ് എം അംഗവും പി ജെ ജോസഫ് അനുകൂലിയുമായ ജോസഫ് കണ്ടത്തിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. പി ജെ ജോസഫിന്‍റെ പിഎയ്ക്കൊപ്പം എത്തിയാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍, കര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജോസഫ് ഡമ്മി സ്ഥാനാര്‍ത്ഥി മാത്രമാണെന്നാണ് ജോസഫ് പക്ഷത്തിന്‍റെ വാദം.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ജോസ് കെ മാണി പക്ഷക്കാരനുമായ ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം നല്‍കാനാവില്ലെന്ന് പി ജെ ജോസഫ് ആവര്‍ത്തിച്ചു പറയുന്നതിനിടെയാണ് വര്‍ഗീസ് കണ്ടത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ജോസ് ടോം കേരളാ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥിയല്ലെന്നും യുഡിഎഫ് സ്വതന്ത്രന്‍ മാത്രമാണെന്നുമാണ് തുടക്കം മുതലേ ജോസഫിന്‍റെ നിലപാട്. കേരളാ കോണ്‍ഗ്രസ് എമ്മിന് വേറെ സ്ഥാനാര്‍ത്ഥിയുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നോ ഇല്ലെന്നോ ജോസഫ് മറുപടി പറഞ്ഞിരുന്നുമില്ല. 


 

Follow Us:
Download App:
  • android
  • ios