പാലക്കാട് അപകടത്തിൽ പരുക്കേറ്റ് അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പാലക്കാട്: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാരാകുറുശ്ശി സ്വദേശി പുല്ലിശേരി കാവുങ്ങൽ വീട്ടിൽ ജയകൃഷ്ണൻ (24)ആണ് മരിച്ചത്. ഞായറാഴ്ച മണ്ണാർക്കാട് മുക്കണ്ണത്തായിരുന്നു അപകടം നടന്നത്. കാറും ബുള്ളറ്റും കൂട്ടിയിട്ടിച്ചായിരുന്നു അപകടം. ബുള്ളറ്റിൽ യാത്ര ചെയ്യുകയായിരുന്ന ജയകൃഷ്‌ണനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അത്യാസന്ന നിലയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

YouTube video player