Asianet News MalayalamAsianet News Malayalam

പാലാരിവട്ടം പാലം അഴിമതി കേസിൽ നാഗേഷ് കൺസൾട്ടൻസി ഉടമ ബി വി നാഗേഷിന് ജാമ്യം

പാലാരിവട്ടം പാലത്തിന്റെ രൂപകൽപ്പന ഏൽപ്പിച്ചത് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഗേഷ് കൺസൽട്ടൻസിയെയായിരുന്നു. 17 ലക്ഷം രൂപയാണ് നാഗേഷ് കണ്‍സള്‍ട്ടന്‍സി രൂപകല്‍പനയ്ക്കായി കൈപ്പറ്റിയത്

Palarivattom flyover corruption case Nagesh consultancy owner got bail
Author
Palarivattom, First Published Dec 22, 2020, 10:54 AM IST

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ നാഗേഷ് കൺസൾട്ടൻസി ഉടമ ബി വി നാഗേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബി വി നാഗേഷിന് ജാമ്യം നൽകുന്നതിൽ എതിർപ്പില്ലെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ മാസം 18നാണ് നാഗേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. പാലാരിവട്ടം പാലത്തിന്റെ തകര്‍ച്ചയ്ക്ക് അതിന്റെ രൂപകല്‍പനയിലെ പിഴവും കാരണമായെന്ന് വിദഗ്ദ്ധര്‍ കണ്ടെത്തിയിരുന്നു. പാലാരിവട്ടം പാലത്തിന്റെ രൂപകൽപ്പന ഏൽപ്പിച്ചത് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഗേഷ് കൺസൽട്ടൻസിയെയായിരുന്നു. 17 ലക്ഷം രൂപയാണ് നാഗേഷ് കണ്‍സള്‍ട്ടന്‍സി രൂപകല്‍പനയ്ക്കായി കൈപ്പറ്റിയത്. എന്നാൽ നാഗേഷ് കൺസൾട്ടൻസി ഈ കരാർ മറ്റൊരു കമ്പനിക്ക് മറിച്ചു നൽകുകയായിരുന്നു.

Follow Us:
Download App:
  • android
  • ios