സമസ്തയിലെ പുതിയ വിവാദങ്ങൾ നിർഭാഗ്യകരമാണെന്നും പെട്ടന്ന് പരിഹരിക്കപ്പെടെട്ടേയെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: വിവാദങ്ങൾക്കിടെ വീണ്ടും ഖാസി സ്ഥാനം ഏറ്റടുത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മലപ്പുറം അരിമ്പ്ര മനങ്ങറ്റ ജുമാ മസ്ജിദ് ഖാസിയായിട്ടാണ് ചുമതല ഏറ്റെടുത്തത്. ഉച്ചക്ക് 12 മണിയോടെ പള്ളിയിലെത്തിയാണ് പാണക്കാട് തങ്ങൾ ഖാസി സ്ഥാനം ഏറ്റെടുത്തത്. നേരത്തെ ഉമ്മറലി ശിഹാബ് തങ്ങളായിരുന്നു ഈ പള്ളിയിലെ ഖാസി. അദ്ദേഹത്തിന്റെ മരണശേഷം ഖാസി സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ഖാസി സ്ഥാനത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് ആവശ്യമായ ഇസ്ലാമിക വിവരം ഇല്ലെന്ന ഉമ്മർ ഫൈസി മുക്കത്തിന്റെ പരാമർശം വിവാദമായിരുന്നു. എന്നാൽ ഇതേകുറിച്ചൊന്നും പരാമർശിക്കാതെയായിരുന്നു സാദിഖ്ലി തങ്ങൾ ഖാസി സ്ഥാനം ഏറ്റെടുത്തത്. സമസ്തയിലെ പുതിയ വിവാദങ്ങൾ നിർഭാഗ്യകരമാണെന്നും പെട്ടന്ന് പരിഹരിക്കപ്പെടെട്ടേയെന്നും അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

YouTube video player