മലപ്പുറം: എംഇഎസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിഖാബ് നിരോധിച്ചു കൊണ്ട് മാനേജ്മെന്റ് പുറപ്പെടുവിച്ച സർക്കുലർ പിൻവലിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. മുഖവസ്ത്രം ഇസ്ലാമിക വേഷവിധാനത്തിന്റെ ഭാ​ഗമാണെന്നും വിശ്വാസങ്ങളെ തടയാൻ ശ്രമിക്കുന്നത് അം​ഗീകരിക്കില്ലെന്നും ശിഹാബ് തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.