ജയിൽ കോമ്പൗണ്ടിലേക്ക് കടന്നാണ് അക്ഷയ് മൊബൈൽ എറിഞ്ഞ് നൽകാൻ ശ്രമിച്ചത്.
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഫോൺ എറിഞ്ഞ് കൊടുക്കുന്നതിനിടെ ഒരാൾ പിടിയിൽ. പനങ്കാവ് സ്വദേശി അക്ഷയ്. കെ യാണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് 3:00 മണിയോടെയാണ് സംഭവം. ജയിൽ വളപ്പിൽ എത്തിയ അക്ഷയും സുഹൃത്തുക്കളും മൊബൈൽ ഫോണും ലഹരി വസ്തുക്കളും ജയിലിനകത്തേക്ക് എറിയാൻ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ജയിൽ വാർഡൻന്മാരാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടു. പ്രതിയുടെ പക്കൽ നിന്നും ലഹരിവസ്തുക്കളും മൊബൈൽ ഫോണും പിടികൂടി. കണ്ണൂർ സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ടിൻ്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.



