കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ  ഷുഹൈബ്, ത്വാഹ ഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിക്കുന്ന അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിന്മാറി. 

ജസ്റ്റിസ് ഹരിപ്രസാദും, ജസ്റ്റിസ് എം.ആർ.അനിതയുമായിരുന്നു അപ്പീൽ പരിഗണിക്കേണ്ടിയിരുന്നത്. എന്നാൽ  ജസ്റ്റിസ് അനിത കോഴിക്കോട് കോടതിയിൽ അലന്റെയും താഹയുടെയും ജാമ്യാപേക്ഷ നേരത്തെ  പരിഗണിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അപ്പീൽ പരിഗണിക്കുന്നതിൽ നിന്നും പിന്മാറിയത്. 

കേസ് ബുധനാഴ്ച മറ്റൊരു ബെഞ്ച് പരിഗണിക്കും. കൊച്ചി എൻഐഎ കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഹൈക്കോടതിയെ സീമിപിച്ചത്.