Asianet News MalayalamAsianet News Malayalam

കുഴിമന്തി കഴിച്ച മൂന്ന് പേർ ആശുപത്രിയിൽ, ഭക്ഷ്യവിഷബാധയെന്ന് വിവരം; പറവൂരിൽ ഹോട്ടൽ പൂട്ടിച്ചു

സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പറവൂർ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടൽ അടപ്പിച്ചു. ഹോട്ടലിൽ ഉദ്യോഗസ്ഥർ പരിശോധനയും നടത്തി

Paravoor hotel closed after 3 hospitalised of food poison
Author
First Published Jan 17, 2023, 12:33 PM IST

കൊച്ചി: എറണാകുളം ജില്ലയിലെ പറവൂരിൽ ഭക്ഷ്യവിഷബാധയേറ്റതെന്ന സംശയത്തിൽ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴിമന്തി കഴിച്ച ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് പേരെയാണ് ആശുപത്രിയിലാക്കിയത്. പറവൂർ ടൗണിലെ മജ്‌ലീസ് ഹോട്ടലിൽ നിന്നാണ് ഭക്ഷണം വാങ്ങിയത്. 22 ഉം 21 ഉം വയസുള്ളവരും 11 വയസുള്ള ഒരു കുട്ടിയുമാണ് ചികിത്സയിലുള്ളത്. സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പറവൂർ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടൽ അടപ്പിച്ചു. ഹോട്ടലിൽ ഉദ്യോഗസ്ഥർ പരിശോധനയും നടത്തി. ഇന്നലെ രാത്രിയാണ് ഇവിടെ നിന്ന് കുഴിമന്തി വാങ്ങിയതെന്നാണ് വിവരം. 

Follow Us:
Download App:
  • android
  • ios