ചികിത്സ സംബന്ധമായ ആവശ്യവുമായി ബന്ധപ്പെട്ട നവകേരള സദസ്സിൽ പരാതി സമർപ്പിക്കാനാണ്  ഗണേശൻ എത്തിയത്

ഇടുക്കി: അടിമാലിയിൽ നവകേരള സദസിൽ പങ്കെടുക്കാൻ എത്തിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു. ദേവികുളം ലാക്കാട് എസ്റ്റേറ്റ് സ്വദേശി ഗണേശനാണ് മരിച്ചത്. നവകേരള സദസ്സിൻ്റെ പ്രവേശന കവാടത്തിൽ എത്തിയപ്പോഴായിരുന്നു ഗണേശൻ കുഴഞ്ഞ് വീണത്. ഉടൻ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സ സംബന്ധമായ ആവശ്യവുമായി ബന്ധപ്പെട്ട നവകേരള സദസ്സിൽ പരാതി സമർപ്പിക്കാനാണ് ഗണേശൻ എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ്