Asianet News MalayalamAsianet News Malayalam

ദൈവനാമത്തിലെ സത്യപ്രതിജ്ഞ; എല്ലാവര്‍ക്കും ആവശ്യമായ പാര്‍ട്ടി വിദ്യാഭ്യാസം നല്‍കുമെന്ന് വിജയരാഘവന്‍

ആന്റണി ജോണ്‍, വീണ ജോര്‍ജ്, ദലീമ എന്നിവരാണ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രി വീണാ  ജോര്‍ജ് മന്ത്രിസ്ഥാനമേറ്റെടുത്തപ്പോഴും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
 

Party education will give all members: A Vijayaraghavan
Author
Thiruvananthapuram, First Published Jul 10, 2021, 8:34 PM IST

തിരുവനന്തപുരം: പാര്‍ട്ടി വിദ്യാഭ്യാസ പരിപാടികള്‍ ശക്തമാക്കാന്‍ സിപിഎം. പാര്‍ട്ടി അംഗങ്ങളില്‍ യുക്തിബോധവും ശാസ്ത്ര ബോധവും വളര്‍ത്തുന്നതിനായാണ് പാര്‍ട്ടി വിദ്യാഭ്യാസം നല്‍കുന്നത്. മൂന്ന് എംഎല്‍എമാര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിലും മതിയായ പാര്‍ട്ടി വിദ്യാഭ്യാസം നല്‍കുമെന്ന് സിപിഎം സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ ഉടന്‍ പാര്‍ട്ടി ബോധത്തിലേക്ക് എത്തണമെന്നില്ല. പാര്‍ട്ടി വിദ്യാഭ്യാസത്തിലൂടെയാണ് അത് നേടിയെടുക്കുക. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് വിജയരാഘവന്റെ മറുപടി.

സംസ്ഥാന കമ്മിറ്റി മുതല്‍ പ്രാദേശിക കമ്മിറ്റിവരെയുള്ള അംഗങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കും. കമ്മ്യൂണിസ്റ്റ്കാരന് ശാസ്ത്രയുക്തി ബോധമുണ്ടാകുന്നത് പ്രധാനമാണ്. അതുകൊണ്ടാണ് പാര്‍ട്ടി വിദ്യാഭ്യാസത്തിന് പ്രധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആന്റണി ജോണ്‍, വീണ ജോര്‍ജ്, ദലീമ എന്നിവരാണ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രി വീണാ ജോര്‍ജ് മന്ത്രിസ്ഥാനമേറ്റെടുത്തപ്പോഴും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. 2006ല്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞയെടുത്ത എംഎല്‍എമാരെ സിപിഎം ശാസിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios