അകലക്കുന്നം പഞ്ചായത്തിലെ ആറാം വാർഡിലെ തെരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങളും വിഭാഗങ്ങളും സ്ഥാനാർത്ഥികളെ നിര്‍ത്തിയിരുന്നു.  ഇവിടെയാണ് ജോസഫ് വിഭാഗത്തിനാണ് രണ്ടില ചിഹ്നം അനുവദിച്ചത്.

കോട്ടയം: കോട്ടയം അകലക്കുന്നം പഞ്ചായത്തിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം നൽകാൻ പി ജെ ജോസഫിന് അനുമതി. പി ജെ ജോസഫിന്‍റെ കത്ത് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയത്. 

Add Asianetnews as a Preferred SourcegooglePreferred

അകലക്കുന്നം പഞ്ചായത്തിലെ ആറാം വാർഡായ പൂവത്തിളപ്പിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ജോസ് വിഭാഗം സ്ഥാനാർത്ഥിയായി ജോർജും ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായി ബിപിൻ തോമസും പത്രിക നൽകിയിരുന്നു. ഇവിടെയാണ് ബിപിൻ തോമസിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടില ചിഹ്നം അനുവദിച്ചത്.

പാലാ ഉപതെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് തെരഞ്ഞെടുപ്പിൽ രണ്ടില അനുവദിക്കുന്നത്. ഇന്നലെ കാസർകോട് ജില്ലയിലെ ബളാൽ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി വിഭാഗം രണ്ടില ചിഹ്നം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.