പത്തനംതിട്ട: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തനംതിട്ടയില്‍ തിരിച്ചെത്തിയത് 726പേര്‍. ഇറ്റലിയിൽ നിന്നുള്ള 17 പേർ ഉൾപ്പെടെയാണ് ഇത്. കൊറോണ വൈറസ് വ്യാപകമാവുന്ന സാഹചര്യത്തില്‍ മൊത്തം 29 പേർ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലാണുള്ളത്. പത്തനംതിട്ടയിൽ 1250 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്.

ഇറ്റലിയിൽ നിന്ന് വന്ന ഒരാൾക്ക് കൂടി രോഗലക്ഷണം; പത്തനംതിട്ടയിൽ 430 പ്രവാസികൾ നിരീക്ഷണത്തിൽ

വിദേശത്ത് നിന്ന് ജില്ലയിലേക്ക് തിരിച്ചെത്തിയ 726 പേരെയും വീടുകളിൽ നിരീക്ഷണത്തിൽ വെച്ചിട്ടുണ്ട്. ഇവരിൽ ഇറ്റലിയിൽ നിന്ന് തിരിച്ചെത്തിയ 17 പേരും അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ 21 പേരും ഉൾപ്പെടും. ചൈനയിൽ നിന്ന് 5 പേരും ജർമ്മനിയിൽ നിന്ന് 7 പേരും തിരികെയെത്തിയിട്ടുണ്ട്.

കൊവിഡ് 19; പത്തനംതിട്ടയില്‍ 8 പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്

റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധനകൾ തുടരുകയാണ്. ഇതിനായി 30 ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് വ്യക്തമാക്കി. ശബരിമലയിൽ എത്തിയ 4066 അയ്യപ്പഭക്തരെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിച്ചു. ജില്ലയിൽ നിന്ന് ഇതുവരെ 94 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ജില്ലയിൽ ആശുപത്രിയിൽ കഴിയുന്ന രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. 40 പേരുടെ ഫലമാണ് ഇനി വരാനുള്ളതെന്നും കളക്ടര്‍ വ്യക്തമാക്കി.

കൊവിഡ് 19: നിരീക്ഷണത്തിലിരുന്ന ഏഴ് പേർ ആശുപത്രിയിൽ നിന്ന് ചാടിപ്പോയി