നമ്മുടെ നാടിനെ ബാധിച്ച ഒരു വലിയ സാമൂഹ്യ വിപത്തിനെതിരെയുളള ഒരു മാധ്യമത്തിന്റെ സാമൂഹിക ഉത്തരവാദിത്തത്തോടു കൂടിയുള്ള മാധ്യമപ്രവർത്തനത്തെ, എങ്ങനെയാണ് ഒരു ഭരണകൂടം വേട്ടയാടിയത് എന്നുള്ളതിന്റെ എക്കാലത്തെയും വലിയ തെളിവാണ് ഏഷ്യാനെറ്റിനെതിരെ ചുമത്തിയ തെറ്റായ പോക്സോ കേസ് എന്ന് വിഷ്ണുനാഥ് പ്രതികരിച്ചു. 

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി ജനാധിപത്യ കേരളത്തിന്റെ വിജയമെന്ന് പി സി വിഷ്ണുനാഥ് എംഎൽഎ. നമ്മുടെ നാടിനെ ബാധിച്ച ഒരു വലിയ സാമൂഹ്യ വിപത്തിനെതിരെയുളള ഒരു മാധ്യമത്തിന്റെ സാമൂഹിക ഉത്തരവാദിത്തത്തോടു കൂടിയുള്ള മാധ്യമപ്രവർത്തനത്തെ എങ്ങനെയാണ് ഒരു ഭരണകൂടം വേട്ടയാടിയത് എന്നുള്ളതിന്റെ എക്കാലത്തെയും വലിയ തെളിവാണ് ഏഷ്യാനെറ്റിനെതിരെ ചുമത്തിയ തെറ്റായ പോക്സോ കേസ് എന്ന് വിഷ്ണുനാഥ് പ്രതികരിച്ചു. 

''എന്ന് മാത്രമല്ല, കേസ് ചുമത്തിയതിന് ശേഷം ഏഷ്യാനെറ്റിന്റെ മാധ്യമപ്രവർത്തകരെ സൈബറിടങ്ങളിൽ അധിക്ഷേപിക്കുക മാത്രമല്ല ചെയ്തത്. ഏഷ്യാനെറ്റിന്റെ ഓഫീസുകൾക്ക് നേരെ ആക്രമണങ്ങൾ നടത്തുക തുടങ്ങിയ തരത്തിൽ ഒരു ജനാധിപത്യ സമൂഹത്തിൽ, ഒരു പരിഷ്കൃത സമൂഹത്തിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തരത്തിലുള്ള പ്രവർത്തനങ്ങൾ ഭരിക്കുന്ന സംവിധാനവും അവരുടെ പാർട്ടിയും ചേർന്ന് ഏഷ്യാനെറ്റിനെതിരെ നടത്തി. ഇന്ന് ബഹുമാനപ്പെട്ട കോടതിയുടെ സൂക്ഷ്മമായ പരിശോധനക്കൊടുവിൽ ഇത് ചുമത്തിയ കേസ് കളളക്കേസാണെന്ന് തെളിയുകയും ഒഴിവാക്കുകയും ചെയ്തത് ജനാധിപത്യ കേരളത്തിന് വലിയ തരത്തിൽ ആശ്വാസം നൽകുന്ന, സന്തോഷം നൽകുന്ന കാര്യമാണ്. തങ്ങളെ വിമർശിക്കുന്ന മാധ്യമസ്ഥാപനങ്ങളെ, പ്രതികാര നടപടി സ്വീകരിക്കാൻ ഏതളവ് വരെ പോകാം എന്നതിന്റെ വൃത്തികെട്ട ഉദാ​ഹരണമായിരുന്നു ഏഷ്യാനെറ്റിനെതിരെയുള്ള കേസ്.''

'സർക്കാരിനും മുഖ്യമന്ത്രിക്കും ഏറ്റ കനത്ത പ്രഹരം, ഇനിയെങ്കിലും മുഖ്യമന്ത്രി പാഠം പഠിക്കണം': രമേശ് ചെന്നിത്തല

''അന്ന് നിയമസഭയിൽ പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടുവന്നപ്പോൾ നോട്ടീസവതരിപ്പിച്ചത് ഞാനായിരുന്നു. അന്ന് ഞാന് പറഞ്ഞതാണ്. എല്ലാക്കാലത്തേക്കും നിങ്ങൾക്കിതൊരു നാണക്കേടാണ്. ഈ​ ​ഗവൺമെന്റിന്. കേരളം മുഴുവൻ സഞ്ചരിച്ചു കൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് ഭരണകൂടത്തെ സഹായിക്കുന്ന ഒരു നല്ല കാര്യം ചെയ്യുമ്പോൾ അതിനെ പിന്തുണക്കുന്നതിന് പകരം ഏതർത്ഥത്തിലാണോ പാർലമെന്റ് പാസാക്കിയ ഒരു നിയമത്തെ ദുരുപയോ​ഗം ചെയ്ത് മറ്റ് പല സാഹചര്യങ്ങളിലും ​ഗവൺമെന്റിന് വിഷമമുണ്ടാക്കിയ ഒരു മാധ്യമ സ്ഥാപനത്തെ ഈ അവസരത്തിൽ ഈ രൂപത്തിൽ കുടുക്കാം എന്ന് ചിന്തിച്ച ഒരു ഭരണകൂടത്തിന്റെ ഭീകരതയാണ് ഈ കേസിൽ കണ്ടത്. അതിനാണ് ഇപ്പോൾ കോടതിയിൽ നിന്നും തിരിച്ചടി ഉണ്ടായിരിക്കുന്നത്. ഇനിയെങ്കിലും തിരിച്ചറിവുണ്ടാകട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്.''

ഏഷ്യാനെറ്റ് ന്യൂസിനും ആറ് ജീവനക്കാർക്കും എതിരായ പോക്സോ കേസാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് അസാധുവാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കുറ്റപത്രത്തിൽ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന് സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. പോക്സോ, ജുവനൈൽ ജസ്റ്റീസ് കുറ്റങ്ങൾക്കുപുറമേ ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വ്യാജ ഇലക്ട്രോണിക് രേഖ ചമയ്ക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ആറ് ജീവനക്കാർക്കെതിരെ ചുമത്തിയിരുന്നത്. ഏക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസിഡൻ്റ് എഡിറ്റർ കെ ഷാജഹാൻ, റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ്, വീഡിയോ എഡിറ്റർ വിനീത് ജോസ്, ക്യാമറാമാൻ വിപിൻ മുരളയിടക്കം ആറ് പേരെയാണ് കുറ്റവിമുക്തരാക്കിയത്. 

'പൊതുസമൂഹത്തോട് മുഖ്യമന്ത്രി മാപ്പുപറയണം'; നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം ഉറപ്പിക്കുന്ന വിധിയെന്ന് വിഡി സതീശൻ

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates