ഉയര്‍ന്ന രക്തസമ്മര്‍ദ്ധത്തെ തുടര്‍ന്നുണ്ടായ ശാരിരീക അസ്വാസ്ഥ്യത്തെ തുടര്‍ന്നായിരുന്നു മഅ്ദനിയെ ബാംഗ്‌ളൂരിലെ ആസ്റ്റര്‍ സി എം ഐ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.

ബംഗ്ലൂരു : ശാരിരീക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുൾ നാസര്‍ മഅ്ദനി ആശുപത്രി വിട്ടു. പരിപൂര്‍ണ്ണ വിശ്രമവും നിരന്തര ചികിത്സ നിര്‍ദേശങ്ങളും നൽകിയാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ധത്തെ തുടര്‍ന്നുണ്ടായ ശാരിരീക അസ്വാസ്ഥ്യത്തെ തുടര്‍ന്നായിരുന്നു മഅ്ദനിയെ ബാംഗ്‌ളൂരിലെ ആസ്റ്റര്‍ സി എം ഐ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനകളിൽ അദ്ദേഹത്തിന് പക്ഷാഘാതം സംഭവിച്ചതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് ദിവസങ്ങളായി ആശുപത്രിയിൽ വിദഗ്ദ ഡോക്ടര്‍മാരുടെ നീരിക്ഷണത്തില്‍ ചികിത്സയിലായിരുന്നു. ആശുപത്രി വിട്ട മഅ്ദനിക്ക് വീട്ടിൽ ചികിത്സ തുടരും. 2014 മുതല്‍ സുപ്രീം കോടതി നിര്‍ദേശിച്ച നിബന്ധനകള്‍ക്ക് വിധേയമായി ബംഗളുരുവില്‍ കഴിയുകയാണ് മഅ്ദനി.