ആകെ 56.19 ലക്ഷം ആളുകൾക്കായി 1746.43 കോടി രൂപ  വിതരണം ചെയ്യപ്പെടും.

തിരുവനന്തപുരം: 2022 മാർച്ച്‌, ഏപ്രിൽ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി ബോർഡ്‌ പെൻഷൻ തുകയായ 3200 രൂപ വിഷു-ഈസ്റ്റർ പ്രമാണിച്ച് ഒരുമിച്ച് വിതരണം ചെയ്യുകയാണെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഏപ്രിലിലെ പെൻഷൻ മുൻകൂറായി നൽകുകയാണ്. ഇന്നലെ (08.04.2022) മുതൽ പെൻഷൻ വിതരണം ആരംഭിച്ചു. സാമൂഹ്യ സുരക്ഷ പെൻഷൻ നൽകുന്നതിനുവേണ്ടി 1537.88 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 208.55 കോടി രൂപയുമാണ് അനുവദിച്ചത് .ആകെ 56.19 ലക്ഷം ആളുകൾക്കായി 1746.43 കോടി രൂപ വിതരണം ചെയ്യപ്പെടും.

Add Asianetnews as a Preferred SourcegooglePreferred