ഏഴരയ്ക്ക് തിരുവമ്പാടിയുടെ പൂരപ്പുറപ്പാട് ക്ഷേത്രത്തിൽ നിന്നാരംഭിക്കും. പതിനൊന്നരയോടെ നടുവിൽ മഠത്തിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കും.
തൃശൂർ : തൃശൂരിൽ ഇന്ന് പൂരം. ഘടകപൂരങ്ങളിൽ ആദ്യത്തേതായ കണിമംഗലം ശാസ്താവിന്റെ പുറപ്പാട് ആരംഭിച്ചു. ഏഴരയോടെ തേക്കിൻകാടെത്തുന്ന ദേവഗുരുവായ കണിമംഗലം ശാസ്താവ് തെക്കേനട വഴി വടക്കുന്നാഥനിൽ പ്രവേശിച്ച് മടങ്ങും. പിന്നാലെ പനമുക്കം പിള്ളി ശാസ്താവ്, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, ചൂരക്കാട്ടുകാവ്, അയ്യന്തോൾ, നെയ്തലക്കാവ് തുടങ്ങിയ ഭഗവതിമാരും വടക്കുന്നാഥനിലെത്തും. ഏഴരയ്ക്ക് തിരുവമ്പാടിയുടെ പൂരപ്പുറപ്പാട് ക്ഷേത്രത്തിൽ നിന്നാരംഭിക്കും. പതിനൊന്നരയോടെ നടുവിൽ മഠത്തിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കും. 12.15 നാണ് പാറമേക്കാവിന്റെ എഴുന്നെള്ളത്ത്. രണ്ടു മണിക്ക് ഇലഞ്ഞിത്തറമേളം. വൈകിട്ട് അഞ്ചു മണിയോടെ തെക്കോട്ടിറക്കം ആരംഭിക്കും. തുടർന്ന് ഇരുവിഭാഗങ്ങളും മുഖാമുഖം നിന്ന് കുടമാറും.
പൂരം പൊടിപൂരം; തൃശ്ശൂർ പൂരത്തിന് ഇന്ന് വിളംബരമാകും, വർണ വിസ്മയമൊരുക്കി സാമ്പിൾ വെടിക്കെട്ട്
തൃശൂര്‍ പൂരം ആണുങ്ങളുടേത് മാത്രമല്ല, മാറ്റത്തിന്‍റെ വഴിയില്‍ വെടിക്കെട്ട് മാത്രമല്ല കുടമാറ്റവും
