വാഹനങ്ങൾക്ക് കുറുകെ ഓടിയ കാള അരമണിക്കൂറോളം ടൗണിൽ പരിഭ്രാന്തി പരത്തി. ടൗണിൽ അൽപനേരം ഗതാഗതതടസ്സമുണ്ടായി.
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് ടൗണിൽ കാള വിരണ്ടോടി ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടെ 3 പേർക്ക് പരിക്ക്. ഓട്ടത്തിനിടയിൽ കാള ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. കാരന്തൂരിൽ അറവ് ശാലക്കാർ കൊണ്ടുവന്ന കാളയാണ് അവിടെ നിന്ന് രക്ഷപ്പെട്ട് കുന്ദമംഗലം ടൗണിൽ എത്തിയതും വിരണ്ടോടിയതും. കാള വിരണ്ടത് കണ്ട് ജനങ്ങൾ പരിഭ്രാന്തരായി ഓടിയപ്പോഴാണ് സ്ത്രീക്കും കുട്ടിക്കും വീണ് പരിക്കേറ്റത്. വൈകിട്ട് ഏഴുമണിയോടെ കുന്ദമംഗലം എ യുപി സ്കൂളിന് സമീപമായിരുന്നു സംഭവം. വാഹനങ്ങൾക്ക് കുറുകെ ഓടിയ കാള അരമണിക്കൂറോളം ടൗണിൽ പരിഭ്രാന്തി പരത്തി. ടൗണിൽ അൽപനേരം ഗതാഗതതടസ്സമുണ്ടായി. പിന്നീട് കാളയെ പിടിച്ചു കെട്ടി.
