കോട്ടയം: നഗരമധ്യത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ പെപ്പര്‍ സ്പ്രേ അടിച്ച് അജ്ഞാത സംഘം കവര്‍ച്ച നടത്തി. കോട്ടയം ജനറല്‍ പോസ്റ്റ് ഓഫീസിന് അടുത്തുള്ള എക്സ്പ്രസ് ബീസ് എന്ന കൊറിയര്‍ സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്. 

"

സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ അടിച്ച ശേഷം മൂന്നംഗ കവര്‍ച്ച സംഘം പണം കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. 

സ്ഥാപനത്തിലുണ്ടായിരുന്ന 96,000 രൂപ കവര്‍ച്ചാ സംഘം കൊണ്ടു പോയെന്നാണ് ജീവനക്കാര്‍ പറയുന്നത്. കവര്‍ച്ച നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ കോട്ടയം വിട്ടു പോയിട്ടില്ലെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി വിരലടയാളം ശേഖരിക്കുകയും ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ കാണാം