ശശീന്ദ്രന്‍റെ പ്രവൃത്തികള്‍ ഭരണഘടനാ ലംഘനമെന്നും മന്ത്രിസ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തന് യോഗ്യതയില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

തിരുവനന്തപുരം:കുണ്ടറ പീഡനം കേസ് ഒതുക്കിത്തീർക്കാൻ മന്ത്രി ശശീന്ദ്രൻ ഇടപെട്ടെന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി. മണക്കാട് സ്വദേശി ജിജാ ജെയിംസ് മാത്യുവാണ് ഹർജി നൽകിയത്. അടുത്ത മാസം നാലിന് കേരള ലോകായുക്ത ഹര്‍ജി പരിഗണിക്കും. ശശീന്ദ്രന്‍റെ പ്രവൃത്തികള്‍ ഭരണഘടനാ ലംഘനമെന്നും മന്ത്രിസ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തന് യോഗ്യതയില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, വനം മന്ത്രി എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി എന്നിവരാണ് കേസിലെ എതിർകക്ഷികൾ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.