മലപ്പുറം ജില്ലയിൽ 30 കോടി രൂപയുടെ വസ്തുവകകൾ ജാസ്മിൻ ഷാ വാങ്ങിക്കൂട്ടിയതായും ഹര്‍ജിയില്‍ ആരോപിക്കുന്നു

കൊച്ചി: വിദേശത്ത് നിന്നും ഹവാല പണം കടത്തിയെന്നാരോപണത്തില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹി ജാസ്മിൻ ഷായ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. ഇ.ഡി അന്വേഷണം വേണമെന്നാണാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇ.ഡിയുടെ നിലപാട് തേടി.

കരുവന്നൂർ കേസിലെ എം.കെ കണ്ണനുമായി ജാസ്മിൻ ഷായ്ക്ക് അടുത്ത ബന്ധമുണ്ടെന്നും ആരോപണമുണ്ട്. മലപ്പുറം ജില്ലയിൽ 30 കോടി രൂപയുടെ വസ്തുവകകൾ ജാസ്മിൻ ഷാ വാങ്ങിക്കൂട്ടിയതായും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇക്കാര്യത്തിലടക്കം ഇ.ഡിഅന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ദേശീയാധ്യക്ഷനാണ് ജാസ്മിൻ ഷാ.

അബ്ദുൽ റഹീമിൻെറ മോചനം; നടപടികൾ അന്തിമഘട്ടത്തിലേക്ക്, വിദേശകാര്യ മന്ത്രാലയത്തിന് ദയാ ധനം കൈമാറി

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates