Asianet News MalayalamAsianet News Malayalam

തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം അനുമതിയില്ലാതെ, നിർത്തിവെക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

ദുരന്തനിവാരണ നിയമത്തിന്റെ പേരിൽ കരിമണൽ ഉൾപ്പെടെ ധാതുസമ്പുഷ്ടമായ  മണൽത്തിട്ട അനധികൃതമായി നീക്കുന്നു മണൽ നീക്കുന്നതിനാൽ തീരം ഇടിയുന്നത് ഇവിടുത്തെ മത്സ്യതൊഴിലാളികളുടെ ജീവിതത്തെയും ബാധിക്കുന്നതിനായി സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു

petition seeking Supreme Court intervention to stop thottappally sand mining vkv
Author
First Published Feb 6, 2023, 9:36 AM IST

ദില്ലി: ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം നിർത്തിവെക്കാൻ സുപ്രീം കോടതി ഇടപെടൽ ആവശ്യപ്പെട്ട് ഹർജി. ഖനനം തടയണമെന്നാണ്  സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്ന  ഹർജി പറയുന്നത്. ഖനനം നിയമവിരുദ്ധമാണെന്നും  കേന്ദ്രത്തിന്റെയോ  പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് മണ്ണ് നീക്കം നടക്കുന്നത്. യതൊരു ശാസ്ത്രീയ അടിത്തറയില്ലാതെ നടക്കുന്ന നടപടി അവസാനിപ്പിക്കാൻ സുപ്രീം കോടകി നിർദ്ദേശം നൽകണമെന്നും ഹർജിയിൽ പറയുന്നു. 

കുട്ടനാട്ടിലെ പ്രളയം തടയാനാണ് മണ്ണ് മാറ്റുന്നത് എന്ന വാദം പുകമറ മാത്രമാണ്. തീരമേഖല നിയന്ത്രണ വിജ്ഞാപനത്തിനും പരിസ്ഥിതി സംരക്ഷണ നിയമത്തിനും വിരുദ്ധമായിട്ടാണ് ഈ നടപടിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. കൂടാതെ ദുരന്തനിവാരണ നിയമത്തിന്റെ പേരിൽ കരിമണൽ ഉൾപ്പെടെ ധാതുസമ്പുഷ്ടമായ  മണൽത്തിട്ട അനധികൃതമായി നീക്കുന്നു മണൽ നീക്കുന്നതിനാൽ തീരം ഇടിയുന്നത് ഇവിടുത്തെ മത്സ്യതൊഴിലാളികളുടെ ജീവിതത്തെയും ബാധിക്കുന്നതിനായി സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു. 

കേസിൽ കേന്ദ്രത്തെയും കക്ഷിയാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്.തോട്ടപ്പള്ളി സ്വദേശി സുരേഷ് കുമാറാണ് ഹർജി  നൽകിയത്. അഭിഭാഷകൻ ജെയിംസ് പി തോമസാണ്  ഹർജി സുപ്രീംകോടതിയിൽ  ഫയൽ ചെയ്തത്  നേരത്തെ ഖനനത്തിനെതിരെ  ഹൈക്കോടതിയിൽ നൽകിയ  ഹർജി തള്ളിയിരുന്നു. സർക്കാർ വാദം മാത്രം അംഗീകരിച്ച് മാത്രമാണ് ഹൈക്കോടതിയിൽ ഹർജി തള്ളിയതെന്നും വിഷയത്തെ മുഴുവനായി പരിഗണിച്ചിട്ടില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.  സ്പിൽവേയിലൂടെ തടസ്സമില്ലാതെ വെള്ളം ഒഴുകിപ്പോകാൻ പൊഴിമുഖത്ത് അടിഞ്ഞു കൂടിയ മണൽ നിക്ഷേപം ഒഴിവാക്കേണ്ടത് അനിവാര്യമാണെന്ന് കാട്ടിയാണ് കേരള ഹൈക്കോടതി ഹർജി തള്ളിയത്. 

വേനൽക്കാലത്ത് കുട്ടനാട് മേഖലയിലേക്ക് കടലിൽനിന്ന് ഉപ്പുവെള്ളം കയറുന്നത് തടയാൻ 1954ലാണ് സ്പിൽവേ നിർമിച്ചതെന്ന് കേരളസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു .തടസ്സമില്ലാതെ വെള്ളം ഒഴുകിപ്പോകാൻ മണൽ നീക്കേണ്ടതുണ്ടെന്നും മണലടിഞ്ഞുകൂടി ഒഴുക്ക് തടസ്സപ്പെടുകയും ചെറിയ മഴയിൽപോലും കുട്ടനാട് വെള്ളപ്പൊക്കത്തിലാവുന്നത് പതിവാകുകയും ചെയ്തതോടെയാണ് ദുരന്തനിവാരണ നിയമപ്രകാരം പൊഴിമുഖത്തെ മണൽ നീക്കാൻ തീരുമാനമെടുത്തത് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. ഇത് കണക്കിലെടുത്തായിരുന്നു ഹൈക്കോടതി ഹർജികൾ തള്ളിയത്.

Read More : 'വെള്ളക്കരം വര്‍ധന ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍', ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്ന് മന്ത്രി

Follow Us:
Download App:
  • android
  • ios