Asianet News MalayalamAsianet News Malayalam

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; ഹര്‍ജി തള്ളി

മാര്‍ഗരേഖ പാലിച്ച് സര്‍ക്കാരിന് പരീക്ഷ നടത്താം. പരീക്ഷ നടത്തുന്നതില്‍ സ്കൂളുകൾക്ക് പരാതിയില്ലെന്നും കോടതി നിരീക്ഷിച്ചു.

Petition to extend sslc exams date rejected
Author
Kochi, First Published May 25, 2020, 5:08 PM IST

കൊച്ചി: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ആവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന വാദം പരിഗണിച്ചാണ് ഹര്‍ജി ഹൈക്കോടതി തള്ളി. മാര്‍ഗരേഖ പാലിച്ച് സര്‍ക്കാരിന് പരീക്ഷ നടത്താം. പരീക്ഷ നടത്തുന്നതില്‍ സ്കൂളുകൾക്ക് പരാതിയില്ലെന്നും കോടതി നിരീക്ഷിച്ചു. മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും കോടതി അറിയിച്ചു. 

പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ സ്വദേശി അനിലാണ് ഹർജി നൽകിയത്. ലോക്ക് ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാന് സാധിക്കില്ലെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. കൂടാതെ പരീക്ഷയ്ക്ക് ഇളവ് അനുവദിച്ച കേന്ദ്രനടപടി നിയമവിരുദ്ധമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. 

മാറ്റിവെച്ച എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ തടസമില്ലാതെ നാളെ മുതല്‍ ആരംഭിക്കും. സംസ്ഥാനത്ത് 13,72012 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. 2945 എസ്എസ്എല്‍സി പരീക്ഷാ കേന്ദ്രങ്ങളാണ് നിലവിലുള്ളത്.
ഒരു പരീക്ഷാമുറിയിൽ പരമാവധി 20 പേരായിരിക്കും ഉണ്ടാവുക. സാമൂഹിക അകലം പാലിച്ചായിരിക്കും ഇരിപ്പിടമൊരുക്കുക. 
 

Follow Us:
Download App:
  • android
  • ios