ആറ് ദിവസത്തിനിടെ പെട്രോളിന് 1 രൂപ 45 പൈസയും ഡീസലിന് 1 രൂപ 69 പൈസയുമാണ് കൂടിയത്.

തിരുവനന്തപുരം/ കൊച്ചി: തുടർച്ചയായി ആറാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില ഉയർന്നു. സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 38 പൈസയുമാണ് ഇന്ന് കൂട്ടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എറണാകുളത്ത് പെട്രോളിന് ലിറ്ററിന് 88.60 രൂപയും ഡീസലിന് 83.40 രൂപയാണ് ഇന്നത്തെ വില. ആറ് ദിവസത്തിനിടെ പെട്രോളിന് 1 രൂപ 45 പൈസയും ഡീസലിന് 1 രൂപ 69 പൈസയുമാണ് കൂടിയത്. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.