2026 ൽ കേരളം എന്താണോ ആഗ്രഹിക്കുന്നത് അത് നിലമ്പൂർ ഉപ തെരഞ്ഞെടുപ്പില്‍ സംഭവിക്കും
പാലക്കാട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സർക്കാരിന് ജനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് ഏറ്റുവാങ്ങാനുള്ള അവസരമായിരിക്കുമെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.പാസ് മാർക്ക് പോലും സർക്കാരിന് ലഭിക്കില്ല.കേരളത്തിലെ ജനങ്ങൾക്ക് സുവർണ അവസരം വന്നിരിക്കുന്നു.9 വർഷത്തെ ഭരണത്തില്‍ ജനങ്ങളുടെ പ്രോഗ്രസ്സ് റിപ്പോർട്ട് എറ്റ് വാങ്ങാൻ സർക്കാർ തയാറായിക്കോളുവെന്നും അദ്ദേഹം പറഞ്ഞു.പി ആർ ഏജൻസി നൽകിയ റിപ്പോർട്ടിൽ സർക്കാരിന് ഉയർന്ന മാർക്കായിരുന്നു.പക്ഷെ ജനങ്ങൾ നിലമ്പൂരിൽ നൽകുന്ന മറുപടിയിൽ പാസ്സ് മാർക്ക് ലഭിക്കില്ല.
ഒരുപാട് പേരുകൾ പറയാൻ ഉള്ള സാധ്യത യുഡിഎഫിനുണ്ട്.പക്ഷെ എതിർ വശത്ത് പറയാൻ ഒരു പേരുണ്ടോ.സർക്കാരിന്‍രെ വിലയിരുത്തൽ ആണെന്ന് പറയാനുള്ള ധൈര്യം സർക്കാരിന്നുണ്ടോ എന്ന് വെല്ലു വിളിക്കുന്നു.പി വി അൻവർ ഫാക്ടർ യു ഡി എഫ്ന് അനുകൂലം ആയിരിക്കും..സംഘടനാ തലത്തിൽ പുതിയ ടീമിന് കഴിവ് തെളിയിക്കാനുള്ള അവസരം.പാലക്കാട് പോലെ സി പി എമ്മും ബി ജെ പിയും മുന്നണിയായി മത്സരിക്കും.സി ജെ പി മുന്നണിക്കെതിരെ ജനങ്ങൾക്കൊപ്പം ചേർന്ന് മുന്നണിയായി യു ഡി എഫ് മത്സരിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു


