തിരുവനന്തപുരം: സർക്കാർ ഉപദേശ പ്രകാരം പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ് ഗവര്‍ണറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭ വിളിക്കുന്നതിൽ ഗവര്‍ണര്‍ക്ക് വിവേചന അധികാരം ഉപയോഗിക്കാൻ ആകില്ല. ആദ്യ ഘട്ടത്തിൽ ആവശ്യപ്പെട്ടപ്പോൾ ഗവർണർ അനുമതി നൽകും എന്ന് കരുതി. ഗവര്‍ണറുടെ നടപടി ശരിയല്ലെന്ന് ആദ്യം തന്നെ അദ്ദേഹത്തെ അറിയിച്ചെന്നും മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചു. 

പുതിയ കാര്‍ഷിക നിയമം സര്‍ക്കാര്‍ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കർഷകർ ഉന്നയിക്കുന്ന യഥാർത്ഥ ആവശ്യം കേന്ദ്രം അംഗീകരിക്കണം. നിയമങ്ങൾ പിൻവലിക്കണമെന്ന് ഒരേസ്വരത്തില്‍ ആവശ്യപ്പെടാമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.