Asianet News MalayalamAsianet News Malayalam

'സുപ്രീംകോടതി കേസ് മാറ്റിവെയ്ക്കുന്നതിന് ഞാനെന്ത് ചെയ്യാനാണ്';ലാവ്ലിന്‍ കേസില്‍ പിണറായി

'തന്‍റെ പേരില്‍ നിലവില്‍ ഒരു കേസുമില്ല, സുപ്രീംകോടതി മാറ്റിവെയ്ക്കുന്നതിന് താൻ എന്ത് ചെയ്യാനാണെന്നും' പിണറായി ചോദിച്ചു.

pinarayi vijayan against oppositions party allegation on  SNC Lavalin case in Niyamasabha
Author
Thiruvananthapuram, First Published Jan 12, 2021, 11:32 AM IST

തിരുവനന്തപുരം: ലാവ്ലിന്‍ കേസ് പരിഗണിക്കുന്നത് അനന്തമായി നീട്ടിക്കൊണ്ട് പോകുന്നതിനെക്കുറിച്ചുള്ള പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലാവലിന്‍ കേസില്‍ തന്നെ കീഴ് കോടതി കുറ്റവിമുക്തനാക്കിയതാണ്, സുപ്രീം കോടതി കേസ് മാറ്റിവെയ്ക്കുന്നതിന് തനിക്ക് എന്ത് ചെയ്യാനാകുമെന്നും പിണറായി ചോദിച്ചു.

ലാവലിൻ കേസ് ഉയർത്തി മുഖ്യമന്ത്രിയെ ആക്രമിക്കാൻ പ്രതിപക്ഷം ശ്രമിച്ചപ്പോഴായിരുന്നു ഈ മറുപടി. നിയമസഭയില്‍. 19 തവണ ലാവലിന്‍കേസ് കോടതി മാറ്റിവച്ചെന്നും പിണറായിയെ ബിജെപി സഹായിക്കുകയാണെന്നുമുള്ള പിടി തോമസിന്‍റെ ആരോപണത്തിന് ലാവലിന്‍ കേസുമായി നിങ്ങള്‍ കുറേ നടന്നതല്ലേയെന്ന് പിണറായി തിരിച്ചടിച്ചു. തന്‍റെ പേരില്‍ നിലവില്‍ ഒരു കേസുമില്ല, സുപ്രീംകോടതി മാറ്റിവെയ്ക്കുന്നതിന് താൻ എന്ത് ചെയ്യാനാണെന്നും പിണറായി ചോദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്‍റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ വാദം നടത്താൻ തയ്യാറാണെന്ന നിലപാട് നേരത്തെ പരിഗണിച്ചപ്പോൾ സോളിസിറ്റർ ജനറൽ വ്യക്തമാക്കിയിരുന്നു. അതേസമയം  കേസില്‍ അനുബന്ധ രേഖകള്‍ കോടതിയില്‍ സമർപ്പിക്കാമെന്ന് അറിയിച്ച സിബിഐ ഇതുവരെയും രേഖകള്‍ കൈമാറിയിട്ടില്ല  

വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച  ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതിക്ക് മുന്നിലുണ്ട്. രണ്ട് കോടതികളും മൂന്ന് പ്രതികളെ വെറുതെ വിട്ടതാണെന്നും അതിനാൽ ശക്തമായ വാദങ്ങൾ ഉന്നയിക്കാതെ അപ്പീൽ നിലനിൽക്കില്ലെന്നും സിബിഐയോട് സുപ്രീംകോടതി പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios