Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇന്ന് 1184 കൊവിഡ് കേസുകള്‍; 784 പേര്‍ക്ക് രോഗമുക്തി

956 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 114 കേസുകളുടെ ഉറവിടം വ്യക്തമല്ല.  41 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

pinarayi vijayan detailing covid cases in kerala
Author
Trivandrum, First Published Aug 10, 2020, 6:01 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 784 പേര്‍ രോഗമുക്തി നേടി. ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ഏഴ് മരണങ്ങളാണ്. 956  പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 114 കേസുകളുടെ ഉറവിടം വ്യക്തമല്ല. 41 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 200, കൊല്ലം 41, പത്തനംതിട്ട 4, ഇടുക്കി 10, ആലപ്പുഴ 30, കോട്ടയം 40, എറണാകുളം 101, തൃശ്ശൂര്‍ 40, പാലക്കാട് 147, മലപ്പുറം 255, വയനാട് 33, കോഴിക്കോട് 66, കണ്ണൂര്‍ 63, കാസര്‍കോട് 146

മുഖ്യമന്ത്രിയുടെ വാക്കുകള്‍

കരിപ്പൂര്‍ വിമാനത്താവള അപകടത്തിൽ രക്ഷാ പ്രവര്‍ത്തനത്തിനും മറ്റും പങ്കെടുത്തവരെല്ലാം സ്വയം നിരീക്ഷണത്തിൽ തുടരണം. കരിപ്പൂർ ദുരന്തത്തിൽ പരിക്കേറ്റവരിൽ 23 പേർ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണ്. രാജമല ദുരന്തത്തിൽ അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ മരണം 48 ആയി. 22 പേരെ ഇനിയും കണ്ടെത്താൻ ഉണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പതിനാറ് കിലോമീറ്റര്‍ വിസ്തൃതിയിൽ പരിശോധന തുടരുകയാണ്. ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അടക്കം രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ട്. വനപാലകരും ദ്രുതകര്‍മ്മ സേനയും രക്ഷാ പ്രവര്‍ത്തനത്തിൽ സജീവമാണ്. 

തിരുവനന്തപുരത്തെ ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളിൽ 288 പൊസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. 2800 പരിശോധനയാണ് നടത്തിയത്. നെയ്യാറ്റിൻകര, കള്ളിക്കാട്, വെള്ളറട ലിമിറ്റഡ് ക്ലസ്റ്ററുകൾ ലാര്‍ജ് ക്ലസ്റ്ററുകളാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത ശക്തമാക്കി. സമ്പർക്ക വ്യാപനം വര്‍ദ്ധിക്കുന്ന തിരുവനന്തപുരം റൂറലിൽ ബോധവത്കരണ പ്രവര്‍ത്തനങ്ങൾക്കും ജാഗ്രതാ നടപടികൾ ശക്തമാക്കാനും ഹര്‍ഷിത അട്ടല്ലൂരിയെ ചുമതലപ്പെടുത്തി. സാമൂഹിക അകലം അടക്കം സുരക്ഷാ മാര്‍ഗ്ഗങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാനാണ് നടപടി. മാസ്ക ധരിക്കുന്നതിൽ അടക്കം പ്രചാരണം നൽകും.

കാസർകോട്, കണ്ണൂര്‍, കോഴിക്കോട് റൂറൽ, സിറ്റി, പാലക്കാട് വയനാട്, തൃശ്ശൂര്‍ സിറ്റി, എറണാകുളം എന്നിവിടങ്ങളിൽ ആരോഗ്യ സുരക്ഷാ പ്രോട്ടോകോൾ തൃപ്തികരമാണ്. പുതിയ നിയന്ത്രണങ്ങൾക്ക് രൂപം നൽകാൻ ഐജിമാര്‍ ഡിഐജി ജില്ലാ പൊലീസ് മേധാവി എന്നിവരുടെ യോഗം വിളിച്ചിട്ടുണ്ട്. തീരദേശത്തെ പ്രശ്ന പരിഹാരത്തിനും ഏകോപനത്തിനും ഐജി ശ്രീജിത്തിന് ചുമതല നൽകി. കോസ്റ്റൽ പൊലീസ് ഐജി ശ്രീജിത്തിനെ സഹായിക്കും. ജനമൈത്രി പൊലീസിന്‍റെ സേവനം സംസ്ഥാനത്ത് എല്ലായിടത്തും വിനിയോഗിക്കാനാണ് തീരുമാനം.

ആലപ്പുഴ പാണാവള്ളിയിൽ പുതിയ കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടിട്ടുണ്ട്. എണറാകുളം ജില്ലയിൽ ഫോർട്ട് കൊച്ചി ക്ലസ്റ്ററിലാണ് രോഗ വ്യാപനം കൂടുതൽ . ഫോര്‍ട്ട് കൊച്ചി മട്ടാഞ്ചേരി പ്രദേശങ്ങളിൽ രോഗ വ്യാപനം കൂടുതലാണ്. ആലുവ ക്ലസ്റ്ററിൽ രോഗ വ്യാപനം കുറയുകയാണ്. കൂടുതൽ സ്ഥലങ്ങളിൽ ഇളവുകൾ നൽകിയിട്ടുണ്ട്. 

മലപ്പുറം ജില്ലയിൽ കൊവിഡ് കേസുകൾ കൂടുകയാണ്. ഇന്നലെമാത്രം 144 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചു. ഇന്ന് ആകെ 255 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിൽ അതിഥി തൊഴിലാളികൾക്കിടയിൽ രോഗ വ്യാപനം കൂടുതലാണ്. ലോക്ക് ഡൗൺ കാലത്ത് കര്‍ണാടക മണ്ണിട്ടചച്ച മാക്കൂട്ടം പാത ചരക്ക് വാഹന നീക്കത്തിനായി തുറന്നു. കൊവിഡ് പരിശോധനയും വിവരശേഖരണവും ഇവിടെ തുടരും. വൈകീട്ട് ആറ് മണിവരെ ആയിരിക്കും വാഹനങ്ങൾക്ക് പ്രവേശനം. കൊവിഡ് ജാഗ്രതാ പോര്‍ട്ടലിൽ രജിസ്റ്റര്‍ ചെയ്ത് വേണം വണ്ടികൾ വരാൻ. തിരക്ക് ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധയും ക്രമീകരണവും വേണം.

തിരുവനന്തപുരം ജില്ലയിലെ മഴക്കെടുതിയിൽ 37 വീടുകൾ പൂർണ്ണമായും തകർന്നു. 583 പേരെ മാറ്റി പാര്‍പ്പിച്ചു. 5785 ഹെക്ടര്‍ കൃഷി നശിച്ചു. നീണ്ടകര അഴീക്കൽ മേഖലയിൽ നിന്ന് 55 മത്സ്യതൊഴിലാളികൾ കൂടി പത്തനംതിട്ട ജില്ലയിലെത്തി. അറിയിപ്പ് ലഭിച്ച ഉടനെ നമ്മുടെ സ്വന്തം സൈന്യം പുറപ്പെടുകയായിരുന്നു. പത്തനംതിട്ടയിൽ ആറ് താലൂക്കുകളിലായി 125 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 4657 പേരെ മാറ്റി പാര്‍പ്പിച്ചു. അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള 400 പേരും ഇവരുടെ കൂട്ടത്തിലുണ്ട്.

മൂഴിയാര്‍ പമ്പ ഡാമുകളിൽ നിന്ന് വെള്ളം തുറന്ന് വിടുന്നുണ്ട്. ആലപ്പുഴയിൽ 74 ക്യാമ്പുണ്ട്. 4449 പേരാണ് ക്യാമ്പിലുള്ളത്. കോട്ടയത്ത് 5647 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് ആശങ്കാജനകമായി തുടരുകയാണ്. ചെല്ലാനത്ത് അതിശക്തമായ കടൽക്ഷോഭമുണ്ടായി. പാലക്കാട് മലയോര മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതാ പ്രദേശത്തുനിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു. വയനാട്ടിൽ മഴ കുറഞ്ഞിട്ടുണ്ട്. ബാണാസുര അണക്കെട്ടിലടക്കം സ്ഥിതി നിയന്ത്രണ വിധേയമാണ്. 4217 അംഗങ്ങളാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. 

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ പൊതുവെ മഴ കുറയുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. അതിതീവ്ര മഴ കിട്ടിയ പ്രദേശങ്ങളിൽ അതീവ ജാഗ്രത തുടരണം. ചെറിയ മഴ പെയ്താൽ പോലും ഉരുൾപൊട്ടൽ സാധ്യയുള്ള മലോയര മേഖലകളുണ്ട്. ഓഗസ്റ്റിൽ ആകെ കിട്ടുന്ന മഴ 427 മില്ലീമീറ്ററാണ്. കഴിഞ്ഞ പത്ത് ദിവസം മാത്രം 476 മില്ലീമീറ്റര്‍ മഴയാണെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്‍റെ കണക്ക്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഓഗസ്റ്റിൽ ഇത്തരം അതിതീവ്ര മഴ ആവർത്തിക്കുന്നു. മഴ മാറിയതോടെ നദികളിൽ ജലനിരപ്പ് കുറയുന്നുണ്ട്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ നിന്ന് അതിവേഗം വെള്ളം ഒഴിയുന്നുണ്ട്. അച്ചൻകോവിലാര്‍ മണിമലയാർ മീനച്ചിലാര്‍ എന്നിവിടങ്ങളിലാണ് ജലനിരപ്പ് അപകടകരമായി നിലവിലുള്ളത്. ഇവിടെയും ജലനിരപ്പിൽ കുറവുണ്ടാകുന്നുണ്ട്. 

മാസ്ക് ധരിക്കാത്ത 5901 കേസുകൾ രജിസ്റ്റര്‍ ചെയ്തു. ക്വാറന്‍റീൻ ലംഘിച്ച രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. പ്രളയം തടയാൻ സര്‍ക്കാര്‍ നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. കുട്ടനാടാണ് ഇതിൽ പ്രധാനം. പത്തനംതിട്ടയിലും കോട്ടയത്തും മഴ കിട്ടി വെള്ളം പൊങ്ങിയാൽ കുട്ടനാട്ടിൽ ക്രമാതീതമായി വെള്ളമെത്തും. അതിൽ പമ്പ അച്ചൻകോവിൽ നദികളിലെ വെള്ളം കടലിലേക്ക് പുറന്തള്ളുന്നത് തോട്ടപ്പള്ളി സ്പിൽവേ വഴിയാണ്. കഴിഞ്ഞ വര്‍ഷം മുപ്പത് മീറ്റര്‍ വീതിയിൽ മുറിച്ചിരുന്ന പൊഴി ഇത്തവണ 360 മീറ്ററാക്കി. ഇത് ഗുണം ചെയ്തെന്നാണ് വിലയിരുത്തൽ. മണിമലയാറിൽ വെള്ളം ഉയര്‍ന്നത് മൂലം ചിലയടങ്ങളിൽ വെള്ളം കയറി. അത് കൂടി പരിശോധിക്കും. വയനാട്ടിൽ നാലരക്കോടി ചെലവിട്ട് നദികളും തോടും വൃത്തിയാക്കി ആഴം കൂട്ടിയതിനാൽ വലിയ വെള്ളക്കെട്ട് ഉണ്ടായില്ല. റൂം ഫോർ പമ്പ, റൂം ഫോര്‍ വേമ്പനാട് പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.

പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസ് ഉണ്ടായിരുന്നു. വെള്ളപ്പൊക്കം നേരിടാൻ എൻഡിആര്‍എഫ് പത്ത് സംഘത്തെ അയച്ചതിനും രാജമലയിലും കരിപ്പൂരിലും രക്ഷാ പ്രവര്‍ത്തനത്തിന് കേന്ദ്ര ഇടപെടൽ നടത്തിയതിനും പ്രധാനമന്ത്രിയെ നന്ദി അറിയിച്ച് കേരളത്തിന്‍റെ വിവിധ പ്രശ്നങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി കാലാവസ്ഥാ മുന്നറിയിപ്പുകൾ കാര്യക്ഷമമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

തുടർച്ചയായി മൂന്നാം വര്‍ഷമാണ് കേരളം പ്രളയത്തെ നേരിടുന്നത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, ഇടുക്കി എന്നിവിടങ്ങളിലാണ് ആഘാതം ഏറെയും. ദുരിതാശ്വാസ ക്യാമ്പുകൾ കൊവിഡ് മാനദണ്ഡം അനുസരിച്ചാണ് ഒരുക്കിയിട്ടുള്ളത്. അണക്കെട്ടുകളിലെ ജലനിലപ്പ് പരിശോധിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ട്. മുല്ലപ്പെരിയാറിൽ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും ഒഴുക്കി വിടുന്ന വെള്ളത്തിന്‍റെ അളവ് കുറക്കണമെന്നും ചീഫ് സെക്രട്ടറി തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവിഡിനെ പ്രതിരോധിക്കാൻ മികച്ച ഇടപെടലുകളാണ് സംസ്ഥാന സർക്കാര്‍ നടപ്പാക്കുന്നത്. തുക ചെലവഴിക്കാനുള്ള നിയന്ത്രണം എടുത്ത് കളയാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി പ്രളയം കൂടി വന്നതോടെ പാടെ തകര്‍ന്നു. നഷ്ടങ്ങളെല്ലാം ഉൾപ്പെടുത്തി ധനസഹായത്തിനുള്ള പുതിയ അപേക്ഷ സമർപ്പിക്കാമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ സൈബര്‍ ആക്രമണം

ആരോഗ്യകരമായ സംവാദം നടക്കട്ടെ , അനാരോഗ്യകരമായ തലത്തിലേക്ക് കാര്യങ്ങൾ പോകേണ്ടതില്ല. കെയുഡബ്ലിയുജെ നൽകിയ പരാതി കയ്യിൽ കിട്ടിയിട്ടില്ല. വാര്‍ത്താ സമ്മേളനത്തിൽ ആരെയെങ്കിലും വ്യക്തിപരമായി പറഞ്ഞിട്ടില്ല. ആരെങ്കിലും തനിക്കെതിരെ വ്യക്തിപരമായി പരാമര്‍ശിക്കുന്നു എന്നും പറഞ്ഞിട്ടില്ല. കൂട്ടത്തിൽ ചില മാധ്യമങ്ങളെയാണ് പറഞ്ഞത്. നിക്ഷിപ്‍ത താൽപര്യം അനുസരിച്ച് ചില മാധ്യമങ്ങൾ പ്രവർത്തിക്കുന്നു എന്നും അതനുസരിച്ച് ചില നിലപാടുകളെടുക്കുന്നു എന്നും അതനുസരിച്ച് മാധ്യമപ്രവർത്തകർക്ക് നിലപാടെടുക്കേണ്ടി വരുന്നു എന്നുമാണ് പറഞ്ഞത്. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെ ആക്രമിക്കുന്ന കാര്യത്തെ കുറിച്ച് അറിഞ്ഞിട്ടില്ല. പ്രസ് സെക്രട്ടറി മാധ്യമപ്രവർത്തകനാണ്. മാധ്യമപ്രവർത്തകര്‍  തമ്മിലുള്ള സംവാദങ്ങൾ ആരോഗ്യകരമായി സംവദിച്ച് തീര്‍ക്കുന്നതാണ് നല്ലത്.

സൈബര്‍ ആക്രമണം എന്നത് ഇല്ലാത്ത കാര്യങ്ങൾ കെട്ടിച്ചമച്ച് ഇല്ലാത്ത കാര്യങ്ങൾ പറയുന്നതാണ്. സംവാദം വേറൊന്നാണ്. നിങ്ങൾക്ക് ആക്ഷേപമായി തോന്നുന്നത് ഏത് പട്ടികയിലാണ് പെടുന്നത് എന്ന് നോക്കട്ടെ. വസ്തുതകളെ വസ്തുതകളായി കാണണം. നിങ്ങൾക്ക് എന്തെങ്കിലും തെറ്റായി ചിത്രീകരിക്കാനുണ്ടെങ്കിൽ അത് ആവഴിക്കും പറയണം. നിങ്ങൾ എനിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നത് ഇതാദ്യമായല്ല. എത്രയോ കാലമായി. സാധാരണ ഗതിയിൽ നിലവാരം വിട്ടുള്ള വിമര്‍ശനവും ഉണ്ടായിട്ടുണ്ട്. ഇതിന്‍റെ പേരിൽ നിങ്ങൾക്കാര്‍ക്കെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങൾ എന്‍റെ ഭാഗത്ത് നിന്നോ ഞങ്ങളുടെ ആളുകളുടെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടുണ്ടോ? ഞങ്ങൾ ശീലിച്ചത് അത്തരമൊരു സംസ്കാരം അല്ല. നിങ്ങൾ നേരത്തെ വിമര്‍ശിച്ചു എങ്കിൽ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നത് കൊണ്ടാണ്. ഇന്ന് മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്നത് കൊണ്ടാണ്.

പക്ഷെ അതിൽ ചില കാര്യങ്ങൾ ഈ അവസാന തെരഞ്ഞെടുപ്പ്  വര്‍ഷത്തിൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള വഴി തിരിച്ച് വിടലുകളാണ്. അതാണ് കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞത്. നിങ്ങൾ എന്തെങ്കിലും വിമർശനം ഉന്നയിച്ചു. എന്നാൽ നിങ്ങളെ കൈകാര്യം ചെയ്തു കളയാം എന്ന നില എവിടെയാണ് സ്വീകരിച്ചത്? അത്തരമൊരു അവസ്ഥ എവിടെയും ഇല്ല.

ചെന്നിത്തലയ്‌ക്കെതിരെ മുഖ്യമന്ത്രി

പക്ഷെ അതിൽ ചില കാര്യങ്ങൾ ഈ അവസാന തെരഞ്ഞെടുപ്പ്  വര്‍ഷത്തിൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള വഴി തിരിച്ചുവിടലുകളാണ്. അതാണ് കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞത്. നിങ്ങൾ എന്തെങ്കിലും വിമർശനം ഉന്നയിച്ചു .എന്നാൽ നിങ്ങളെ കൈകാര്യം ചെയ്തു കളയാം എന്ന നില എവിടെയാണ് സ്വീകരിച്ചത്? അത്തരമൊരു അവസ്ഥ എവിടെയും ഇല്ല. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന കാണുമ്പോൾ ഇപ്പോഴത്തെ മുഖ്യമന്ത്രിയെ വിട്ട് പഴയ മുഖ്യമന്ത്രിക്ക് എതിരെ കൂടി ആരോപണം ഉന്നയിക്കുന്നുണ്ടോ എന്നാണ് സംശയം. ആർഎസ്എസുകാരന്‍റെ കേസ് പിൻവലിച്ചത് തന്‍റെ വകുപ്പല്ലെന്നാണ് പറയുന്നത്. അത് ആരുടെ വകുപ്പായിരുന്നു? മുഖ്യമന്ത്രി എന്ന പേര് തന്നെ 

എന്നെ ചാരി ആക്ഷേപം ഉന്നയിക്കേണ്ടതുണ്ടോ ? കൊവിഡ് കാലത്ത് എന്തൊക്കെയാണ് പറഞ്ഞത്. വാര്‍ത്താസമ്മേളനം നടക്കേണ്ടതില്ലെന്നാണ് പറഞ്ഞത്. ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയാ ആണെന്ന് ആരാണ് പറഞ്ഞത് ? കൊവിഡ് പ്രതിരോധത്തിൽ രാജസ്ഥാനേയും തമിഴ്നാടിനേയും മാതൃകയാക്കണം എന്ന് പറഞ്ഞില്ലേ? 85 ലക്ഷം റേഷൻ കാര്‍ഡ് ഉടമകളുടെ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് വിറ്റെന്ന് പറഞ്ഞില്ലേ ? ആഴ്കൾക്ക് ശേഷം മാധ്യമങ്ങൾ തന്നെ ചോദിച്ചു ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നുണ്ടോ എന്ന് . അപ്പോൾ ഒരു പത്രം പറഞ്ഞതാണ് താനങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. എസ്എസ്എൽസി പരീക്ഷ നടത്തുന്നവര്‍ക്ക് ഭ്രാന്താണെന്ന് പറഞ്ഞില്ലേ ? പരീക്ഷ ഭംഗിയായി നടന്നപ്പോൾ പ്രതിപക്ഷം എവിടെയായിരുന്നു. അതിഥി തൊഴിലാളികളെ കേരളം പട്ടിണിക്കിടുന്നു എന്ന് പറഞ്ഞില്ലേ? ഏതെങ്കിലും ഒരു കമ്മ്യൂണിറ്റി കിച്ചണിൽ കയറി നോക്കിയിരുന്നെങ്കിൽ പ്രതിപക്ഷ നേതാവ് ഇങ്ങനെ പറയുമായിരുന്നോ? ടെക്നോ സിറ്റിയിലെ കളിമൺ ഖനനത്തിൽ വൻ കൊള്ളയാണെന്ന് ആരോപിച്ചു. ആ കമ്പനി പ്രതിനിധി തന്നെ വിളിച്ചപ്പോൾ അത് തിരുത്താം എന്ന് പറഞ്ഞില്ലേ? ആരാധനാലയങ്ങളും ബാറുകളും ആദ്യം തുറക്കണം എന്നു പറഞ്ഞതും പിന്നെ അടക്കണം എന്ന് പറഞ്ഞതും പ്രതിപക്ഷമല്ലേ? പൊയ് വെടികൾ ഇങ്ങനെ പൊട്ടിച്ച് കൊണ്ടിരിക്കുകയാണ്. വസ്തുത പുറത്ത് വരുമ്പോൾ അൽപ്പം ജാള്യത തോന്നുന്നത് സ്വാഭാവികമാണ് കൊവിഡിൽ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന ആക്ഷേപം ആദ്യം അവഗണിക്കുകയാണ് ചെയ്തത്. തുടര്‍ച്ചയായി ആരോപണം വന്നപ്പോഴാണ് മറുപടി പറയേണ്ടി വന്നത്. 

പ്രളയ ഫണ്ടിന്‍റെ കാര്യത്തിൽ അത് ചെലവാക്കുന്നതിൽ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. പരമാവധി ജനങ്ങൾക്കെത്തിക്കാനാണ് ശ്രമിച്ചത്. പുത്തുമലയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സ്വദേശികളക്കം എല്ലാവരുടേയും കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വരെ സഹായം നൽകി. ഇതേ നിലപാടാണ് രാജമലയിലും ആവർത്തിച്ചത്. ആദ്യഘഡുവായി അഞ്ച് ലക്ഷം രൂപയാണ് അനുവദിക്കാൻ തീരുമാനിച്ചത്. പുനരധിവാസ പദ്ധതികൾ തുടര്‍ ജീവിതം അടക്കം ആലോചിക്കാനാണ് തീരുമാനം. ചിലര്‍ ബോധപൂര്‍വ്വം ആരോപണം ഉന്നയിക്കുന്നു.

 

Follow Us:
Download App:
  • android
  • ios