എകെജി സെൻ്ററിലെ ഡ്രൈവർ അനൂപാണ് പരാതി നൽകിയത്. റെയിൽവേ സ്‌റ്റേഷനിൽ പിണറായി വിജയനെ ഇറക്കിയ ശേഷം പൊലീസുകാർ മോശമായി പെരുമാറിയെന്നാണ് പരാതി.

തിരുവനന്തപുരം: പൊലീസിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ ഡ്രൈവർ ഡിജിപിക്ക് പരാതി നൽകി. എകെജി സെൻ്ററിലെ ഡ്രൈവർ അനൂപാണ് പരാതി നൽകിയത്. റെയിൽവേ സ്‌റ്റേഷനിൽ പിണറായി വിജയനെ ഇറക്കിയ ശേഷം പൊലീസുകാർ മോശമായി പെരുമാറിയെന്നാണ് പരാതി. പൊലീസുകാർ മർദ്ദിച്ചുവെന്നും ഡ്രൈവറുടെ പരാതിയില്‍ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player