മുഖ്യമന്ത്രി ഒരു ചുക്കും ചെയ്യാത്ത പോങ്ങനാണെന്ന് വിമർശിച്ച സുധാകരൻ പിണറായി വിജയൻ ബിജെപിയുടെ നിയന്ത്രണത്തിലാണെന്നും ആരോപിച്ചു. 

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രി ഒരു ചുക്കും ചെയ്യാത്ത പോങ്ങനാണെന്ന് വിമർശിച്ച സുധാകരൻ പിണറായി വിജയൻ ബിജെപിയുടെ നിയന്ത്രണത്തിലാണെന്നും ആരോപിച്ചു. അഴിമതി കാണിച്ചിട്ടും കേന്ദ്ര അന്വേഷണം ഇല്ല. തൊടരുതെന്നാണ് നിർ​ദേശം. പിണറായി വിജയന്റെ രാഷ്ട്രീയ ലക്ഷ്യം നാടല്ല, വീടാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. എട്ട് വർഷമായി ഭരിക്കുന്നു എന്നിട്ടും എന്തുണ്ടാക്കി കേരളത്തിലെന്നും കെപിസിസി അധ്യക്ഷൻ ചോദിച്ചു. 

Asianet News Live | By-Election | ഏഷ്യാനെറ്റ് ന്യൂസ് | PP Divya | Naveen Babu | Malayalam News Live