ന്യൂയോര്‍ക്കിലെ ഐ ടി കമ്പനികള്‍ക്ക് കേരളത്തില്‍ നിക്ഷേപിക്കാന്‍ അവസരമൊരുക്കാമെന്ന് കെവിന്‍ തോമസ് മുഖ്യമന്ത്രിയോട് പറഞ്ഞു
തിരുവനന്തപുരം: കേരളവുമായി സഹകരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ന്യൂയോര്‍ക്ക് സെനറ്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിൽ നേരിട്ടെത്തി. കേരളത്തിലെ വ്യവസായ മേഖലയുമായി സഹകരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. ആരോഗ്യം, ടൂറിസം, ഐ ടി മുതലായ മേഖലകളില്‍ സഹകരണമാകാമെന്ന് മുഖ്യമന്ത്രി കെവിന്‍ തോമസിനോട് പറഞ്ഞു. ന്യൂയോര്‍ക്കിലെ ഐ ടി കമ്പനികള്‍ക്ക് കേരളത്തില്‍ നിക്ഷേപിക്കാന്‍ അവസരമൊരുക്കാമെന്ന് കെവിന്‍ തോമസ് മുഖ്യമന്ത്രിയോട് പറഞ്ഞു. ഇതിന് മറുപടിയായി പ്രധാന ഐ ടി കമ്പനികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ അറിയിപ്പ് പൂർണരൂപത്തിൽ
കേരളത്തിലെ വ്യവസായ മേഖലയുമായി സഹകരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ചേമ്പറില്‍ നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആരോഗ്യം, ടൂറിസം, ഐ ടി മുതലായ മേഖലകളില്‍ സഹകരണമാകാമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ന്യൂയോര്‍ക്കിലെ ഐ ടി കമ്പനികള്‍ക്ക് കേരളത്തില്‍ നിക്ഷേപിക്കാന്‍ അവസരമൊരുക്കാമെന്ന് കെവിന്‍ തോമസ് പറഞ്ഞു. പ്രധാന ഐ ടി കമ്പനികളുമായി അക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

അതേസമയം സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപക സംഗമത്തിന് കഴിഞ്ഞ മാസം കൊച്ചി വേദിയായിരുന്നു. വ്യവസായ വകുപ്പ് കലൂർ രാജ്യാന്തര സ്റ്റേഡിയം മൈതാനത്ത് സംഘടിപ്പിച്ച മഹാസംഗമത്തിൽ പതിനായിരത്തോളം സംരംഭകരാണ് ഒത്തുചേർന്നത്. സംഗമം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്തിരുന്നു. ഒരു വർഷം... ഒരു ലക്ഷം സംരംഭം... എന്ന പദ്ധതിയിലൂടെ ഇതുവരെ തുടങ്ങിയത് 1,22,560 സംരംഭങ്ങളാണെന്ന് സർക്കാർ വിശദീകരിക്കുകയും ചെയ്തു. ഒപ്പം 7496 കോടി രൂപയുടെ നിക്ഷേപവും 2,64,319 പേർക്ക് തൊഴിലും നൽകായെന്നും സർക്കാർ കണക്കുകളിലൂടെ ചൂണ്ടികാട്ടി. ഇതിൽ 39,282 സ്‌ത്രീ സംരംഭകരും ഒമ്പത് ട്രാൻസ്‌ജെൻഡർ സംരംഭകരും ഉൾപ്പെടും.
