Asianet News MalayalamAsianet News Malayalam

'വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം', സിനിമാസെറ്റ് പൊളിച്ചതിൽ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം. അത് അവര്‍ ഓര്‍ക്കണം. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സെറ്റ് പൊളിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും

pinarayi vijayan response about minnal murali film set destroyed by  rashtriya bajrang dal
Author
Thiruvananthapuram, First Published May 25, 2020, 12:45 PM IST

തിരുവനന്തപുരം: കാലടിയിലെ സിനിമാ സെറ്റ് പൊളിച്ച സംഭവം നാട്ടില്‍ നടക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം. അത് അവര്‍ ഓര്‍ക്കണം. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സെറ്റ് പൊളിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

'മിന്നല്‍ മുരളി'യിലെ ക്രിസ്‌ത്യന്‍ പള്ളി സെറ്റ് രാഷ്ട്രീയ ബജ്‌റംഗദള്‍ തകര്‍ത്തു; പ്രതിഷേധം

അടുത്ത കാലത്തായി സിനിമാ രംഗത്ത് വര്‍ഗീയ വിദ്വേഷം അഴിച്ചുവിടുന്ന സംഭവങ്ങളുണ്ടാകുന്നു. ഒരു വിഭാഗം ആളുകളാണ് ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്നത്. അത് ജനങ്ങളോട് രാജ്യമോ അംഗീകരിച്ചിട്ടില്ല. അതിനെതിരെയുള്ള പൊതുവികാരമാണ്  എപ്പോഴും ഉയര്‍ന്നുവന്നിട്ടുള്ളത്. ലക്ഷങ്ങള്‍ മുടക്കിയ സെറ്റാണ് ബജ്രംഗ് ദള്‍ പൊളിച്ചത്. സിനിമാ സെറ്റ് മതവികാരം വ്യണപ്പെടുത്തുന്നുവെന്നാണ് അവര്‍ പറയുന്നത്. ഏത് മതവികാരമാണ് വ്യണപ്പെടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

കാലടി മണപ്പുറത്ത് സ്ഥാപിച്ചിരുന്ന ക്രിസ്ത്യൻ ദേവാലയത്തിൻ്റെ സിനിമാ സെറ്റ്  അഖില ഹിന്ദു പരിഷത്തിൻ്റെ പ്രവർത്തകരാണ് പൊളിച്ചുമാറ്റിയത്. ടൊവിനോ തോമസ് നായകനായ മിന്നൽ മുരളി എന്ന സിനിമക്കായി നിർമ്മിച്ച സെറ്റാണ് പൊളിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കൊലപാതക കേസിലെ പ്രതി കൂടിയായ കാര രതീഷ് എന്നയാളുടെ നേതൃത്വത്തിലായിരുന്നു പൊളിക്കൽ. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമക്കായി മാർച്ചിലാണ് പള്ളിയുടെ സെറ്റിട്ടത്. ലോക് ഡൗൺ മൂലം ചിത്രീകരണം നടത്താൻ കഴിഞ്ഞിരുന്നില്ല. 

മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവം: വര്‍ഗ്ഗീയതയുടെ വൈറസ് എത്ര മാരകമാണെന്ന് ബി ഉണ്ണികൃഷ്‍ണൻ

'മിന്നല്‍ മുരളി'യുടെ സെറ്റ് കാലടി മണപ്പുറത്ത് പൊളിച്ചുനീക്കിയെന്ന് അവകാശപ്പെട്ട് രാഷ്ട്രീയ ബജ്‌റംഗദള്‍ രംഗത്തെത്തുകയായിരുന്നു. എഎച്ച്‌പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് ഇക്കാര്യം ഫേസ്‌ബുക്കില്‍ അവകാശപ്പെട്ടത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചത്.  

 

Follow Us:
Download App:
  • android
  • ios