Asianet News MalayalamAsianet News Malayalam

'ഒന്നിച്ച് നില്‍ക്കാം, അതിജീവിക്കാം, ഒപ്പമുണ്ട്'; ദുരന്ത ബാധിത മേഖലകളിലെത്തി മുഖ്യമന്ത്രി

കുറച്ച് പേരെയങ്കിലും ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. ആ ശ്രമം തുടര്‍ന്നും നടക്കുകയാണ്. എല്ലാകാര്യത്തിലും സര്‍ക്കാര്‍ കൂടെയുണ്ടാകും എന്ന ആശ്വാസ വാക്കുകളാണ് ദുരിതബാധിതരോട് മുഖ്യമന്ത്രി പറഞ്ഞത്. 

pinarayi vijayan says that government is with affected people
Author
Wayanad, First Published Aug 13, 2019, 11:19 AM IST

വയനാട്: ഒന്നിച്ചുനിന്നുകൊണ്ട് എല്ലാ കഷ്ടപ്പാടുകളെയും ബുദ്ധിമുട്ടുകളെയും അതിജീവിക്കാമെന്ന്  മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലെത്തിയ  മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ഉറപ്പാണ് മേപ്പാടി ക്യാമ്പിലെത്തിയ മുഖ്യമന്ത്രി ജനങ്ങള്‍ക്ക് നല്‍കിയത്. ആദ്യം രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പിന്നീട് പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വീട്ടില്‍ നിന്ന് ഇറങ്ങിവന്നവര്‍ പലവിധത്തിലുള്ള പ്രയാസങ്ങള്‍  നേരിടുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒന്നിച്ച് നിന്ന് പരിഹരിക്കാനാകും. കുറച്ച് പേരെയങ്കിലും ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. ആ ശ്രമം തുടര്‍ന്നും നടക്കുകയാണ്. എല്ലാകാര്യത്തിലും സര്‍ക്കാര്‍ കൂടെയുണ്ടാകും എന്ന ഉറപ്പാണ് തന്നെ കാത്തിരുന്ന ദുരിതബാധിതര്‍ക്ക് മുഖ്യമന്ത്രി നല്‍കിയത്.

ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാനായെത്തിയ മുഖ്യമന്ത്രിക്കൊപ്പം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ, ഡിജിപി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വ‌ാസ് മേത്ത എന്നിവരും ഉണ്ട്. വയനാട് കളക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ഇനി പങ്കെടുക്കും. 
 

Follow Us:
Download App:
  • android
  • ios