പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പാർക്കിന്‍റെ 200 മീറ്റർ ഭാഗമാണ് ഇടിഞ്ഞത്. അപകടമുണ്ടായപ്പോൾ ആളുകൾ ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പാർക്കിന്‍റെ 200 മീറ്റർ ഭാഗമാണ് ഇടിഞ്ഞത്. ഇനിയും തീരും ഇടിയാനാണ് സാധ്യത. നവീകരിച്ച പാർക്കിൽ രാവിലെ നിരവധിയാളുകൾ എത്താറുള്ളതാണ്. എന്നാൽ അപകടമുണ്ടായപ്പോൾ ആളുകൾ ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ഇനിയും ഇടിയാൻ സാധ്യതയുള്ളതിനാൽ പാർക്കിലേക്കുള്ള പ്രവേശനം നിരോധിച്ചു.

