Asianet News MalayalamAsianet News Malayalam

പിസി ജോര്‍ജ്ജിന്‍റെ ജനപക്ഷത്തെ യുഡിഎഫ് ഘടകകക്ഷിയാക്കരുതെന്ന് പിജെ ജോസഫ്

പിസി ജോര്‍ജ്ജ് സ്വതന്ത്രനായി മത്സരിക്കുന്നതിനെ എതിര്‍ക്കുന്നില്ലെന്ന നിലപാട് പിജെ ജോസഫ് യുഡിഎഫ് യോഗത്തിൽ ആവശ്യപ്പെടും. 

pj joseph against pc george janapaksham udf entry
Author
Kochi, First Published Jan 11, 2021, 10:06 AM IST

കൊച്ചി: പിസി ജോര്‍ജ്ജും ജനപക്ഷം പാര്‍ട്ടിയും യുഡിഎഫിനോട് അടുക്കുന്നു എന്ന വാര്‍ത്തകൾ സജീവമായിരിക്കെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി പിജെ ജോസഫ്. പിസി ജോര്‍ജ്ജിനേയും ജനപക്ഷം പാര്‍ട്ടിയേയും യുഡിഎഫിൽ എടുക്കേണ്ട എന്ന അഭിപ്രായമാണ് പിജെ ജോസഫിന് ഉള്ളത്. ഘടക കക്ഷിയായി ഉൾപ്പെടുത്തുന്നത് അംഗീകരിക്കില്ല. ഇക്കാര്യം ഇന്നത്തെ യുഡിഎഫ് യോഗത്തിലും ഉന്നയിക്കുമെന്നാണ് പിജെ ജോസഫ് പറയുന്നത്. 

പിസി ജോര്‍ജ്ജ് സ്വതന്ത്രനായി മത്സരിക്കുന്നതിൽ തെറ്റില്ലെന്നും ഇതിനെ എതിര്‍ക്കില്ലെന്നാണ് പിജെ ജോസഫിന്‍റെയും കേരളാ കോൺഗ്രസിന്‍റേയും നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിസി ജോര്‍ജ്ജ് യുഡിഎഫിലേക്ക് എത്തിയേക്കും എന്ന വാര്‍ത്തകളും അതിനുള്ള ചര്‍ച്ചകളും എല്ലാം സജീവമായി നിലനിൽക്കെയാണ് ജനപക്ഷത്തെ ഘടകകക്ഷിയാക്കരുതെന്ന നിലപാടുമായി പിജെ ജോസഫ് രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്. 

മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷനെന്ന നിലയിൽ ഒരു ചര്‍ച്ചയും പിസി ജോര്‍ജ്ജ് നടത്തിയിട്ടില്ലെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം. 

Follow Us:
Download App:
  • android
  • ios