Asianet News MalayalamAsianet News Malayalam

PK Firos: 'കേസെടുക്കും പോലും ! ചെയ്യാനുള്ളത് ചെയ്യ്, ഞങ്ങൾക്കതൊരു പ്രശ്നമല്ല'; പിണറായിക്ക് ഫിറോസിന്‍റെ മറുപടി

'മുസ്ലിംകളുടെ പ്രശ്‌നം സര്‍ക്കാര്‍ പരിഹരിക്കും. ലീഗിന്‍റെ ബോധ്യം ആര് പരിഗണിക്കുന്നുവെന്നും നിങ്ങള്‍ ആകുന്നത് ചെയ്യൂ' എന്നും മുഖ്യമന്ത്രി കണ്ണൂരില്‍ നടത്തിയ പ്രസംഗത്തില്‍ ലീഗിനെ വെല്ലുവിളിച്ചിരുന്നു. 

pk firos facebook post against   pinarayi vijayan on his speech against Muslim league
Author
Kozhikode, First Published Dec 11, 2021, 5:12 PM IST

കോഴിക്കോട്: വഖഫ്(waqf board) സംരക്ഷണ റാലിയില്‍ പങ്കെടുത്ത മുസ്ലീം ലീഗ്(Muslim League) നേതാക്കള്‍ക്കള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ(Chief Minister Pinarayi Vijayan) യൂത്ത് ലീഗ് (Youth League) നേതാവ് പികെ ഫിറോസ് (PK Firos). 'ഇവർ കേസെടുക്കും പോലും! നിങ്ങടെ കേസ് ആര് പരിഗണിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എന്താണോ ചെയ്യാനുള്ളത് ചെയ്യ്. ഞങ്ങൾക്കതൊരു പ്രശ്നമല്ല. (കണ്ണൂർ പ്രസംഗത്തിന്റെ ടോണിൽ വായിക്കുക)- ഫിറോസ് ഫേസ്ബുക്കില്‍ (Facebook Post) കുറിച്ചു.

വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‍സിക്ക് വിട്ട നടപടിയിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ്  നടത്തിയ വഖഫ് സംരക്ഷണ സമ്മേളനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. നേതാക്കള്‍ പിണറായി വിജയനെയും മന്ത്രിയും മരുമകനുമായ പി എ മുഹമ്മദ് റിയാസിനെയും അധിക്ഷേപിച്ച് സംസാരിച്ചത് വലിയ വിവാദമായി. ഇതിന് പിന്നാലെ ലീഗിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി തന്നെ രംഗത്ത് വന്നു. ലീഗ് മുസ്ലിംകളുടെ ആകെ അട്ടിപ്പേറവകാശം എടുക്കേണ്ടെന്ന് പിണറായി തുറന്നടിച്ചു.

മുസ്ലിംകളുടെ പ്രശ്‌നം സര്‍ക്കാര്‍ പരിഹരിക്കും. ലീഗിന്‍റെ ബോധ്യം ആര് പരിഗണിക്കുന്നുവെന്നും നിങ്ങള്‍ ആകുന്നത് ചെയ്യൂ എന്നും മുഖ്യമന്ത്രി കണ്ണൂരില്‍ നടത്തിയ പ്രസംഗത്തില്‍ ലീഗിനെ വെല്ലുവിളിച്ചിരുന്നു. സമരവുമായി മുന്നോട്ട് പോകാനാണെങ്കില്‍ അത് തുടരാമെന്നും എന്നാല്‍ മുസ്ലിം മത മേലധ്യക്ഷന്മാര്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അവര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Read More: Muslim League : കോഴിക്കോട്ടെ വഖഫ് സമ്മേളനം; മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ കേസ്

കഴിഞ്ഞ ദിവസമാണ്  കോഴിക്കോട് ബീച്ചിൽ ഈ മാസം 9 ന് നടന്ന വഖഫ് സമ്മേളനത്തിൽ പങ്കെടുത്ത ലീഗ് നേതാക്കൾക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തത്. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, ഗതാഗത തടസ്സം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വെള്ളയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.   വിവിധ ജില്ലകളിൽ നിന്നായി എത്തിയ പതിനായിരക്കണക്കിന് പ്രവർത്തകരാണ് കോഴിക്കോട് കടപ്പുറത്തെ സമ്മേളനത്തിൽ പങ്കെടുത്തത്. ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീർ എംഎൽഎ, ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി എം എ സലാം, തമിഴ്നാട് വഖഫ് ബോർഡ് ചെയർമാനും തമിഴ്നാട് മുസ്‍ലിം ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റുമായ എം അബ്ദുറഹ്മാൻ, പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, കെപിഎ മജീദ് എംഎൽഎ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, കെ എം ഷാജി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ദുറഹ്മാൻ കല്ലായി, പി കെ ഫിറോസ്, എം സി മായിൻഹാജി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

അതേസമയം, പൊലീസ് നടപടിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറും രംഗത്തെത്തി. ലീഗ് നേതൃത്വം പ്രതീക്ഷിക്കാത്ത ജനസഞ്ചയമാണ് കോഴിക്കോട് എത്തിയത്. ലീഗ് ഇത്രയധികം ആളുകൾ എത്തണമെന്ന് ആഹ്വാനം ചെയ്തിട്ടില്ല. കമ്മീഷണറോട് സംസാരിച്ചാണ് മാർച്ചിൻറെ റൂട്ടടക്കം തീരുമാനിച്ചത്. എന്നിട്ട് പൊലീസ് പെർമിഷൻ ഇല്ലെന്ന് പറയുന്നത് ശരിയല്ലെന്ന് എം കെ മുനീർ പ്രതികരിച്ചു. 

Follow Us:
Download App:
  • android
  • ios